ജനുവരിയിൽ മാനുവൽ ലോക്കാറ്റെല്ലിക്ക് വേണ്ടി നീക്കം നടത്താന്‍ ആഴ്സണല്‍
യുവന്റസ് മിഡ്ഫീൽഡർ മാനുവൽ ലോക്കാറ്റെല്ലിയെ ജനുവരിയിൽ സൈൻ ചെയ്യാൻ ആഴ്സണലിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.രണ്ട് വർഷത്തെ ലോൺ ഡീലിൽ യുവന്റസിൽ ചേരുന്നതിന് മുമ്പ് 2021 ലെ വേനൽക്കാലത്ത് ഗണ്ണേഴ്സ് ഇറ്റലി ഇന്റർനാഷണലുമായി ബന്ധപ്പെട്ടിരുന്നു.അന്ന് അത് നടന്നില്ല എങ്കിലും ഡെയ്ലി മെയിൽ നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരത്തിന് വേണ്ടിയുള്ള നീക്കം ആരംഭിക്കാന്‍ തന്നെ ആണ് ലണ്ടന്‍ ക്ലബ് തീരുമാനിച്ചിരിക്കുന്നത്.
ട്രാൻസ്ഫർ മാർക്കറ്റ് വീണ്ടും തുറക്കുമ്പോൾ മിഡ്ഫീൽഡിനെ ശക്തിപ്പെടുത്തുക എന്നത് ആണത്രേ ആഴ്സണലിന്റെ പ്രധാന ലക്ഷ്യം.32 മില്യൺ പൗണ്ടിന് ലൊക്കാറ്റെല്ലിയെ വാങ്ങാൻ ഉള്ള കോണ്ട്രാക്റ്റില് യുവന്റ്റസ് ഒപ്പിട്ടെങ്കിലും അഡ്രിയൻ റാബിയോട്ടിന്റെയും ലിയാൻഡ്രോ പരേഡസിന്റെയും പോൾ പോഗ്ബയുടെയും മധ്യനിരയാണ് മാസിമിലിയാനോ അല്ലെഗ്രി ഇഷ്ടപ്പെടുന്നത്.അതിനാല്‍ താരം ഈ ജനുവരിയോടെ ലണ്ടനിലേക്ക് നാട് വിടാനുള്ള സാധ്യത വളരെ അധികം ആണ്.






































