വിജയവഴിയിൽ തിരിച്ചെത്താൻ ലിവർപൂൾ; അട്ടിമറിമോഹവുമായി ബ്രൈറ്റൺ.!
നിലവിൽ പ്രീമിയർലീഗിൽ സമീപകാലത്തെ മോശം അവസ്ഥയിലൂടെയാണ് ക്ലോപ്പും സംഘവും കടന്നുപോകുന്നത്. 6 കളികൾ പിന്നിട്ടപ്പോൾ 2 വിജയങ്ങൾ മാത്രമാണ് ലിവർപൂളിന് അവകാശപ്പെടുവാനായുള്ളത്. കേവലം 9 പോയിൻ്റ് മാത്രമായി എട്ടാം സ്ഥാനത്താണ് അവർ. ഇന്ന് വിജയിക്കാൻ ആയാൽ പോലും ബ്രൈറ്റണിന് താഴെ മാത്രമായിരിക്കും ലിവർപൂളിൻ്റെ സ്ഥാനം. കാരണം അവർക്ക് ഇതുവരെ 6 മത്സരങ്ങളിൽ നിന്ന് 13 പോയിൻ്റ് നേടുവാൻ കഴിഞ്ഞിട്ടുണ്ട്. എന്തായാലും തങ്ങളുടെ പഴയ ഫോമിലേക്ക് തിരിച്ചുവരുവാൻ ആയിരിക്കും ക്ലോപ്പും സംഘവും ശ്രമിക്കുക.
ആൻഫീൽഡിൽ വെച്ചാണ് മത്സരം എന്നത് ലിവർപൂളിന് കൂടുതൽ ആനുകൂല്യം നൽകുന്നു. എന്നിരുന്നാൽ പോലും ബ്രൈറ്റണിനെ വിലകുറച്ചു കാണുവാൻ കഴിയുകയില്ല. അതിന് അവരുടെ ഇതുവരെയുള്ള പ്രകടനം മാത്രം വിലയിരുത്തിയാൽ മതിയാവും. സലാ, ഡയസ്, ന്യൂനെസ്, ഫെർമിനോ, ജോട്ട തുടങ്ങിയ പ്രധാന മുന്നേറ്റ നിരതാരങ്ങൾ എല്ലാവരും തന്നെ ഇന്നത്തെ മത്സരത്തിന് അവയിലെബിൾ ആണ് എന്നത് ക്ലോപ്പിന് ആശ്വാസം നൽകുന്നു. കൂടാതെ സൂപ്പർ താരം തിയാഗോയും പരിക്ക് മാറി തിരിച്ചെത്തിയിട്ടുള്ളത് ലിവർപൂളിന് സന്തോഷം നൽകുന്ന വാർത്തയാണ്. ഇന്ത്യൻ സമയം വൈകിട്ട് 7.30 നാണ് ഈയൊരു മത്സരം നടക്കുക. മികച്ചൊരു വിജയത്തോടെ ടൈറ്റിൽ കൊമ്പെറ്റീഷനിലേക്ക് മടങ്ങിയെത്താൻ ലിവർപൂളും ഒരു അട്ടിമറി വിജയത്തിലൂടെ ടേബിളിലെ തങ്ങളുടെ നാലാം സ്ഥാനം ഊട്ടിയുറപ്പിക്കുവാൻ ബ്രൈറ്റണും തുനിഞ്ഞിറങ്ങുമ്പോൾ നമുക്ക് ഒരു വാശിയേറിയ മത്സരം തന്നെ പ്രതീക്ഷിക്കാം.






































