ഡെജാൻ കുലുസെവ്സ്കി അടുത്ത സീസണോടെ പൂര്‍ണമായി ടോട്ടന്‍ഹാം താരമായി മാറിയേക്കും
ടോട്ടൻഹാം ഹോട്സ്പർ 2023-ൽ ഡെജാൻ കുലുസെവ്സ്കിയുമായി ഒരു സ്ഥിരം കരാറിൽ ഒപ്പിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.ജനുവരിയിൽ 18 മാസത്തെ ലോൺ ഡീലിൽ യുവന്റസിൽ നിന്ന് സ്പർസിൽ ചേർന്ന ശേഷം വളരെ ചുരുങ്ങിയ കാലം കൊണ്ട് സ്വീഡൻ ഇന്റർനാഷണൽ താരം ടോട്ടന്‍ഹാം ടീമില്‍ തൽക്ഷണ സ്വാധീനം ചെലുത്തി.താരം കോണ്ടെയുടെ ടീമിലെ അവിഭാജ്യ ഘടകങ്ങളില്‍ ഒരാള്‍ ആണ്.ഈ സീസണില്‍ ഇതുവരെ ഏഴ് ലീഗ് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ നേടുകയും മൂന്ന് അസിസ്റ്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്.
അതിനാല്‍ താരം തങ്ങളുടെ ഭാവിയിലേക്ക് ഒരു മുതല്‍ കൂട്ടാകും എന്ന തീരുമാനത്തില്‍ ആണ് ടോട്ടന്‍ഹാം.ഈ സീസണിൽ 22-കാരൻ കുറഞ്ഞത് 20 പ്രീമിയർ ലീഗ് മത്സരങ്ങളിൽ പങ്കെടുക്കുകയും സ്പർസ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുകയും ചെയ്താൽ യുവന്റസിന് 31 മില്യൺ പൗണ്ട് നൽകാൻ ടോട്ടൻഹാമിന് ബാധ്യതയുണ്ട്.






































