2022-2023 സീസണിനായുള്ള പുതിയ ജേഴ്സി പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്സ്
2022-2023 സീസണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിനായുള്ള പുതിയ ജേഴ്സി പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്സ്. ഒക്ടോബര്‍ ഏഴിനാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ് ആരംഭിക്കുന്നത്. മഞ്ഞ തന്നെയാണ് ജേഴ്സിയുടെ പ്രധാന നിറം. അതില്‍ നീലയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നായി പോരാടാം, മഞ്ഞയാണ് നമ്മുടെ അഭിമാനം തുടങ്ങിയ തലക്കെട്ടുകളിലൂടെയാണ് ജേഴ്സി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
ആരാധകര്‍ക്ക് ജേഴ്സി വാങ്ങാനുള്ള സൗകര്യവുമുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ജേഴ്സി സ്വന്തമാക്കാം. നിലവിൽ പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ് പരിശീലകനും വിദേശതാരങ്ങളുമെല്ലാം ഇതിനോടകം കേരളത്തിലെത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്.
ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. കൊച്ചിയിലാണ് മത്സരം. കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ട ബ്ലാസ്റ്റേഴ്സ് ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. പുതിയ വിദേശതാരങ്ങളെ കൊണ്ടുവന്ന് ബ്ലാസ്റ്റേഴ്സ് നിരയെ ടീം മാനേജ്മെന്റ് ശക്തിപ്പെടുത്തിയിട്ടുണ്ട്.






































