European Football Foot Ball Top News transfer news

അടുത്ത സമ്മറിനു വേണ്ടിയുള്ള തലപുകച്ചില്‍ ഇപ്പോള്‍ തന്നെ ആരംഭിച്ച് ബാഴ്സലോണ

September 26, 2022

അടുത്ത സമ്മറിനു വേണ്ടിയുള്ള തലപുകച്ചില്‍ ഇപ്പോള്‍ തന്നെ ആരംഭിച്ച് ബാഴ്സലോണ

ബാഴ്‌സലോണ അടുത്ത വേനൽക്കാലത്തേക്കുള്ള സൈനിംഗിനെക്കുറിച്ച് ഇതിനകം തന്നെ ആലോചിച്ചു തുടങ്ങിയിരിക്കുന്നു.ഒരു പുതിയ റൈറ്റ്-ബാക്ക് എന്ന ലക്ഷ്യത്തോടെ ആയിരിക്കും അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ വിണ്ടോയെ ബാഴ്സ അഭിമുഘീകരിക്കാന്‍ പോകുന്നത്.സെന്റർ ബാക്ക് ജൂൾസ് കൗണ്ടെയും റൊണാൾഡ് അറൂഹോ , ഹെക്ടർ ബെല്ലറിൻ, സെർജി റോബർട്ടോ എന്നിവര്‍ ആണ് ഇപ്പോള്‍ സാവിയുടെ ഓപ്ഷനില്‍ റൈറ്റ് വിംഗ് പൊസിഷനില്‍ കളിക്കുന്ന താരങ്ങള്‍.

 

സ്പാനിഷ് ട്രാന്‍സ്ഫര്‍ വിദഗ്ദന്‍ ആയ ജെറാർഡ് റൊമേറോ പറയുന്നത് അനുസരിച്ച് ബെല്ലറിന്‍, റോബര്‍ട്ടോ എന്നിവരെ ഈ സീസണിനു ശേഷം മാനെജ്മെന്റ് പറഞ്ഞയക്കും എന്നും   വെളിപ്പെടുത്തി.പക്ഷെ സാധ്യത ലിസ്റ്റില്‍ ഇതുവരെ ആരും തന്നെ പേര് നേടിയിട്ടില്ല എന്നാണ് റോമെറോ വ്യക്തമാക്കുന്നത്.പിന്നെ സെര്‍ജിയോ ബുസ്ക്കറ്റ്സിന് പകരക്കാരന്‍ ആയി സുബിമെന്റി,റൂബന്‍ നെവസ് എന്നിവരെയും സൈന്‍ ചെയ്യാന്‍ ബാഴ്സലോണ ആഗ്രഹിക്കുന്നു എന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Leave a comment