European Football Foot Ball Top News transfer news

എംഎൽഎസ് റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞ് സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്

September 25, 2022

എംഎൽഎസ് റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞ് സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്

2023-ൽ അമേരിക്കന്‍ ലീഗിലേക്ക്  മാറുന്നതിനെ ചുറ്റിപ്പറ്റി വന്ന വാര്‍ത്തകള്‍ ഒന്നും തന്നെ കഴമ്പ് ഇല്ലാത്തത് ആണ് എന്ന് ബാഴ്‌സലോണ മിഡ്ഫീൽഡർ സെർജിയോ ബുസ്‌ക്വെറ്റ്‌സ്.സ്‌പെയിൻ ഇന്റർനാഷണൽ കറ്റാലൻ ഭീമന്മാരുമായുള്ള കരാറിന്റെ അവസാന വർഷത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു.അദ്ദേഹം കരാര്‍ കാലാവധിക്ക് ശേഷം സ്പെയിനില്‍ തുടരില്ല എന്നാണു വാര്‍ത്തകള്‍ വന്നിരുന്നത്.അടുത്ത വർഷം 35 വയസ്സ് തികയുന്ന ബുസ്‌ക്വെറ്റ്‌സിന് പകരക്കാരനായി ബാഴ്‌സലോണ നിരവധി സ്ഥാനാർത്ഥികളെ തിരയാന്‍ തുടങ്ങി എന്നും റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു.

Sergio Busquets rubbishes MLS reports

“ഒരു വാര്‍ത്തയും ഇല്ലാത്തതിനാല്‍ ഒന്നും തന്നെ ഉറപ്പ് നല്‍കാന്‍ കഴിയില്ല.ഒഫീഷ്യല്‍ ആയി ഒരു ഓഫറും എനിക്ക് ലഭിച്ചിട്ടില്ല.ഇപ്പോഴത്തെ ശ്രദ്ധ നേഷന്‍സ് ലീഗും ലാലിഗയും വേള്‍ഡ് കപ്പും ഒക്കെയാണ്.എന്നാലും എനിക്ക് ഇരുപത് അല്ല പ്രായം എന്ന ഉത്തമ ബോധ്യം എനിക്ക് ഉണ്ട്.”അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Leave a comment