യുവേഫ നേഷന്‍സ് ലീഗ് : വെയില്‍സിനെ തങ്ങളുടെ തട്ടകത്തിലേക്ക് ക്ഷണിച്ച് ബെല്‍ജിയം
നേഷൻസ് ലീഗ് എ ഗ്രൂപ്പ് 4 മത്സരത്തില്‍ ഇന്ന് ബെൽജിയം വെയില്‍സിനെ നേരിടാന്‍ ഒരുങ്ങുന്നു.ബെൽജിയത്തിനു അടുത്ത റൗണ്ടില്‍ കളിക്കാന്‍ ഉറപ്പ് വരുത്തുന്നതിന് വേണ്ടി മൂന്നു പോയിന്റ് നേടിയേ തീരൂ.ഒന്നാം സ്ഥാനത്തുള്ള നെതര്ലാണ്ടിനു മൂന്നു പോയിന്റ് പിന്നില്‍ ആണ് രണ്ടാം സ്ഥാനത്തുള്ള ബെല്‍ജിയം.അവസാന സ്ഥാനക്കാരായ വെയില്‍സിനു ലീഗ് ബിയിലേക്ക് തരംതാഴ്ത്തുന്നതിന് വിലങ്ങിടാനും ഒരു വിജയം നേടിയേ തീരൂ.
ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടേക്കാലിന് ബ്രസല്‍സിലെ കിംഗ് ബൗഡോയിൻ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ തന്നെ നെതര്‍ലാന്‍ഡ്സിനോട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോറ്റ് കൊണ്ട് വളരെ ഞെട്ടിക്കുന്ന തുടക്കം ആയിരുന്നു ബെല്‍ജിയം കാഴ്ച്ചവെച്ചത്. അതിനു ശേഷം പോളണ്ടിനെ 6-1 നു പരാജയപ്പെടുത്തി അവര്‍ വീണ്ടും ഫോമിലേക്ക് തിരിച്ചെത്തി.എന്നാല്‍ ബെല്‍ജിയം വെയില്‍സുമായി ഏറ്റുമുട്ടിയ അവസാന മത്സരത്തില്‍ സമനിലയില്‍ ആണ് കലാശിച്ചത്.അതിനാല്‍ ഇന്നത്തെ തങ്ങളുടെ ഹോം മത്സരത്തില്‍ എതിരാളികളെ വലിയ ഒരു മാര്‍ജിനില്‍ പരാജയപ്പെടുത്തി കൊണ്ട് യുവേഫ നേഷന്‍സ് ലീഗിന് തുടക്കം കുറിക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ബെല്‍ജിയം പട.






































