എസി മിലാന്‍ – സാമ്പ്ഡോറിയ പോരാട്ടം ഇന്ന് ; ജയം നേടാന്‍ ആയാല്‍ മിലാന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ആയേക്കും
ലൂയിജി ഫെറാറി സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ എസി മിലാന്‍ സാമ്പ്‌ഡോറിയയെ നേരിടാന്‍ ഒരുങ്ങുന്നു.സീരി എ കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തില്‍ സീസണ്‍ ആരംഭിച്ച എസി മിലാന് ലക്ഷ്യം നിറവേറ്റാന്‍ ദുര്‍ഗടം പിടിച്ച വഴിയാണ് മുന്നില്‍ ഉള്ളത്.പട്ടികയില്‍ താഴെ കിടക്കുന്ന യുവന്‍റ്റസ്,ഇന്‍റര്‍ മിലാന്‍ ടീമുകള്‍ എപ്പോള്‍ വേണമെങ്കിലും ഫോമിലേക്ക് ഉയരാം എന്ന അവസ്ഥയില്‍ ആണ്.കൂടാതെ അപ്രതീക്ഷിത ഫോമില്‍ ഉള്ള റോമ,അറ്റ്‌ലാന്റ്റ,നാപോളി എന്നിവരും സീരി എ കിരീട പോരാട്ടം കൂടുതല്‍ കഠിനമാക്കിയേക്കും.
അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ടു സമനിലയും മൂന്നു തോല്‍വിയും നേരിടേണ്ടി വന്ന സാമ്പ്‌ഡോറിയ പട്ടികയില്‍ പതിനെട്ടാം സ്ഥാനത്താണ്.കഴിഞ്ഞ തവണ തരംതാഴ്ത്തല്‍ മേഘലയില്‍ നിന്ന് കഷ്ട്ടിച്ച് രക്ഷപ്പെട്ടെങ്കിലും ഇത്തവണത്തെ പ്രകടനം അവരെ സീരി എ യില്‍ നിന്നും പുറത്താക്കപ്പെടാനുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടേക്കാലിനു ആണ് മത്സരം.






































