തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന് കരകയറാന്‍ ഇന്റര്‍ മിലാന്
തുടരെ തുടരെ രണ്ടു മത്സരങ്ങളിലും തോല്‍വി നേരിട്ട ഇന്റര്‍ മിലാന് ഇന്ന് ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള ടോറിനോയെ നേരിടാന്‍ ഒരുങ്ങുന്നു.മിലാന് ഡെർബിയില്‍ എസി മിലാനെതിരെ തോല്‍വി നേരിട്ട ഇന്റര്‍ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലും മ്യൂണിക്കിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് അടിയറവ് പറഞ്ഞിരുന്നു.ഇതുവരെ ലീഗില്‍ രണ്ടു തോല്‍വി നേരിട്ട ഇന്റര്‍ പോയിന്റ് പട്ടികയില്‍ ടോറിനോക്ക് പിന്നില്‍ എട്ടാം സ്ഥാനത്താണ്.
ഇന്റര്‍ ഹെഡ് കോച്ച് സിമോൺ ഇൻസാഗിക്ക് നിലവില്‍ നല്ല സമ്മര്‍ദം ഉണ്ട്.സീരി എ തിരിച്ചുപിടിക്കും എന്ന ലക്ഷ്യത്തില്‍ സീസണ് ആരംഭിച്ച ഇന്റര്‍ പതിവ് ഫോമില്‍ നിന്ന് വളരെ അധികം അകലെയാണ്.ടോറിനോക്കെതിരെ മികച്ച വിജയ റെക്കോര്‍ഡ് സൂക്ഷിക്കുന്ന ഇന്ററിന് തന്നെയാണ് ഇന്നത്തെ മത്സരത്തില്‍ മേല്‍ക്കൈ.സാന്‍ സിറോയില്‍ എല്ലാ മത്സരങ്ങളിലും ശരാശരി രണ്ടു ഗോളിനു മേലെയാണ് ഇന്ററിന്റെ റെക്കോര്‍ഡ്. ഇനിയുള്ള മത്സരങ്ങള്‍ ശക്തര്‍ ആയ റോമ,ബാഴ്സലോണ എന്നിവര്‍ക്കെതിരെ ആയതിനാല്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഒരു വിജയം അനിവാര്യമാണ്.






































