റയോ വല്ലക്കാനോ – വലന്‍സിയ പോരാട്ടം ഇന്ന്
ശനിയാഴ്ച ഉച്ചതിരിഞ്ഞ് റയോ വല്ലക്കാനോയെ നേരിടാന്‍ വലന്‍സിയ ഒരുങ്ങുന്നു.കഴിഞ്ഞ മത്സരത്തില്‍ ഗെറ്റാഫെയ്ക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ജയം നേടിയ വലന്‍സിയ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ്.നാല് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രം നേടിയ റയോ വലക്കാനോ പതിനാലാം സ്ഥാനത്തുമാണ് .ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം അഞ്ചര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.
അതല്റ്റിക്കോ മാഡ്രിഡ്,അത്ലറ്റിക്കോ ബിലിബാവോ എന്നിവരോട് തുടര്‍ച്ചയായി തോല്‍വി ഏറ്റുവാങ്ങിയ വലന്‍സിയ ഗെറ്റാഫെക്കെതിരെയുള്ള വിജയത്തോടെ നഷ്ട്ടപ്പെട്ട തങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുത്തിരിക്കുന്നു.കഴിഞ്ഞ തവണ ലാ ലിഗയിൽ ഒമ്പതാം സ്ഥാനത്ത് സീസണ് പൂര്‍ത്തിയാക്കിയ വലന്‍സിയ ഈ സീസണില്‍ തങ്ങളുടെ സ്ഥാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഗട്ടൂസോയേ ഹെഡ് കോച്ചായി കൊണ്ടുവന്നത്.2017-18, 2018-19 വർഷങ്ങളിൽ തുടര്‍ച്ചയായി നാലാം സ്ഥാനത് ഫിനിഷ് ചെയ്ത അവര്‍ എത്രയും പെട്ടെന്ന് യൂറോപ്പ്യന്‍ മത്സരങ്ങളില്‍ ഒരങ്കം ആകാന്‍ ആഗ്രഹിക്കുന്നു.വലക്കാനോയാകട്ടെ ഒസാസുന,മയോര്‍ക്ക എന്നിവരുമായി തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങി കൊണ്ട് വിജായവഴിയിലെക്ക് മടങ്ങുന്നതിനു വേണ്ടിയുള്ള കാത്തിരിപ്പില്‍ ആണ്.






































