എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് പ്രീമിയർ ലീഗ് താൽക്കാലികമായി നിർത്തിവച്ചു
എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്ന് ആദരസൂചകമായി പ്രീമിയർ ലീഗ് ഈ വാരാന്ത്യ മത്സരങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.ബ്രിട്ടീഷ് ഗവൺമെന്റിന്റെ സാംസ്കാരിക, മാധ്യമ, കായിക വകുപ്പും വിവിധ കായിക മേഖലകളിൽ നിന്നുള്ള പ്രതിനിധികളും ഉൾപ്പെട്ട യോഗത്തില്‍ ആണ് ശനി, തിങ്കൾ മുതലുള്ള എല്ലാ മത്സരങ്ങളും മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.
ഇംഗ്ലീഷ് ഫുട്ബോൾ ലീഗും (ഇഎഫ്എൽ) വനിതാ സൂപ്പർ ലീഗും (ഡബ്ല്യുഎസ്എൽ) ഈ വാരാന്ത്യത്തിലെ മത്സരങ്ങൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചു.ഇംഗ്ലണ്ട് കൂടാതെ നോർത്തേൺ അയർലൻഡ്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലും ഈ ആഴ്ച്ച മത്സരങ്ങള്‍ ഉണ്ടായേക്കില്ല.യുകെ ദേശീയ ദുഃഖാചരണം 10 ദിവസത്തേക്ക് പ്രഖ്യാപ്പിച്ചിട്ടുണ്ട്.ഈ കാലയളവിൽ നടക്കാനിരിക്കുന്ന ശേഷിക്കുന്ന മത്സരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യഥാസമയം സ്ഥിരീകരിക്കും.രാജ്ഞിയുടെ ശവസംസ്‌കാരം സെപ്റ്റംബർ 18 അല്ലെങ്കിൽ 19 ന് നടക്കാനാണ് സാധ്യത.






































