European Football Foot Ball Top News

നാപോളിയുടെ പക്കല്‍ നിന്ന് വേദനാജനകമായ തോല്‍വി ഏറ്റുവാങ്ങി ലിവര്‍പൂള്‍

September 8, 2022

നാപോളിയുടെ പക്കല്‍ നിന്ന് വേദനാജനകമായ തോല്‍വി ഏറ്റുവാങ്ങി ലിവര്‍പൂള്‍

മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബായ ലിവര്‍പൂള്‍ ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ നാപ്പോളിക്കെതിരെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടു.2021-22 ചാമ്പ്യൻസ് ലീഗ് റണ്ണേഴ്‌സ് അപ്പ് ഈ സീസണിൽ പ്രീമിയര്‍ ലീഗിലും അവരുടെ ഫോം കണ്ടെത്താന്‍ പാടുപ്പെടുകയാണ്.ആദ്യ പകുതി അവസാനിക്കുമ്പോള്‍ മൂന്ന് ഗോളിന് പിന്നില്‍ ആയിരുന്നു ലിവര്‍പൂള്‍.49 ആം മിനുട്ടില്‍ ലൂയിസ് ഡയാസ് നേടിയ ഗോള്‍ മാത്രമായിരുന്നു അവര്‍ക്ക് മത്സരത്തിലെ ഏക ആശ്വാസം.

നപോളിയുടെ ഹൈ പ്രസ്സിങ്ങിനു ബദല്‍ ആയി ഒന്നും ചെയ്യാന്‍ കഴിയാതെ പാടുപ്പെട്ട ലിവര്‍പൂള്‍ അഞ്ചാം മിനുട്ടില്‍ തന്നെ ജെയിംസ് മിൽനറുടെ ഹാന്‍ഡ്‌ ബോള്‍ മൂലം ഒരു പെനാല്‍ട്ടി വഴങ്ങി. പിയോറ്റർ സീലിൻസ്കി അത് ഗോളാക്കി മാറ്റി നപോളിക്ക് ലീഡ് നേടി കൊടുത്തു.രണ്ടാം പകുതിയിലും ഗോള്‍ കണ്ടെത്തിയ താരത്തെ കൂടാതെ നാപോളിക്ക് വേണ്ടി ജിയോവന്നി സിമിയോണിയും ആന്ദ്രേ-ഫ്രാങ്ക് സാംബോ അംഗുയിസ്സയും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി. വിജയത്തോടെ വിലപ്പെട്ട മൂന്ന് പോയിന്റ് നേടിയ നാപോളി നിലവില്‍  ഗ്രൂപ്പ് എ യില്‍ അയാക്സിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ്.

 

 

Leave a comment