സെല്‍റ്റിക്കിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് കൊണ്ട് ചാമ്പ്യന്‍സ് ലീഗ് കാമ്പെയിന് തുടക്കം കുറിച്ച് റയല്‍ മാഡ്രിഡ്
ചൊവ്വാഴ്‌ച ഗ്ലാസ്‌ഗോയിലെ സെൽറ്റിക് പാർക്കിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത മൂന്നു ഗോളിന് സെല്‍റ്റിക്കിനെ പരാജയപ്പെടുത്തി കൊണ്ട് തങ്ങളുടെ ചാമ്പ്യൻസ് ലീഗ് കിരീടത്തിന്‍റെ പ്രതിരോധം ആരംഭിച്ചു തുടങ്ങി.ആദ്യ പകുതിയില്‍ റയല്‍ മാഡ്രിഡിനെ നല്ല രീതിയില്‍ പരീക്ഷിച്ചതിനു ശേഷമാണ് സെല്‍റ്റിക്ക് കീഴടങ്ങിയത്.കളി തുടങ്ങി 30 മിനിറ്റിന് ശേഷം സ്‌ട്രൈക്കർ കരീം ബെൻസെമ പരിക്കേറ്റ് കളം വിട്ടത് മാഡ്രിഡ് ആരാധകര്‍ക്ക് ആശങ്ക നല്‍കുന്നു.
56 ആം മിനുട്ടില്‍ ഫെഡറിക്കോ വാൽവെർഡെ നല്‍കിയ ഒരു ലോ ക്രോസ് ഫിനിഷ് ചെയ്ത് വിനീഷ്യസ് ജൂണിയര്‍ റയലിന് ലീഡ് നേടി കൊടുത്തു.നാലു മിനിറ്റിനുശേഷം മോഡ്രിച്ച് രണ്ടാം ഗോളോടെ ലീഡ് ഇരട്ടിയാക്കി.ബെന്‍സെമക്ക് പകരം ഇറങ്ങിയ ഏദന്‍ ഹസാര്‍ഡും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയതോടെ സീസണിലെ പല രീതിയില്‍ ഉള്ള പരീക്ഷണം നേരിട്ടെങ്കിലും വിലയേറിയ മൂന്നു പോയിന്‍റോടെ റയല്‍ തങ്ങളുടെ ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗ് കാമ്പെയിന് തുടക്കം കുറിച്ചിരിക്കുന്നു.പരിക്കേറ്റ് പുറത്തായ ബെന്‍സെമക്ക് കാര്യമായ ഒന്നുമാവാന്‍ ഇടയില്ല എന്ന് മത്സരശേഷം അന്‍സലോട്ടി പറഞ്ഞത് മാഡ്രിഡ് ആരാധകര്‍ക്ക് ആശ്വാസം പകരുന്നു.






































