രണ്ടു തുടര്‍ തോല്‍വികള്‍ ; ഫോറസ്റ്റിനെതിരെ എവര്‍ട്ടണ് ജയം നേടിയേ തീരൂ
ഈ സീസണിൽ പ്രീമിയർ ലീഗിൽ ഇതുവരെ പോയിന്റ് നേടാത്ത മൂന്ന് ക്ലബ്ബുകളിൽ ഒന്നായ എവര്‍ട്ടന്‍ നോട്ടിംഗ്ഹാം ഫോറസ്റ്റുമായി ശനിയാഴ്ച ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ആസ്ട്ടന്‍ വില്ലക്കെതിരെയും ചെല്‍സിക്കെതിരെയും തോല്‍വി നേരിട്ട എവര്‍ട്ടന്‍ കാമ്പ് വലിയ സമ്മര്‍ദത്തില്‍ ആണ്.മാനേജര്‍ ആയ ലാംപാര്‍ഡ് ഇനി ഒരു തോല്‍വി നേരിട്ടാല്‍ അദ്ദേഹത്തിന്റെ കോച്ചിംഗ് കരിയര്‍ അനിശ്ചിതത്തില്‍ ആയേക്കും.അതേസമയം, കഴിഞ്ഞ വാരാന്ത്യത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ നേടിയ വിജയത്തിന്റെ ഫലമായി ഫോറസ്റ്റ് സ്റ്റാൻഡിംഗിൽ പത്താം സ്ഥാനത്തേക്ക് മുന്നേറി.
കോനോർ കോഡിയുടെയും അമഡോ ഒനാനയുടെയും സൈനിംഗിലൂടെ ചില നല്ല ബിസിനസ്സ് നടത്തിയ എവർട്ടനില്‍ നിന്ന് പ്രധാന കളിക്കാരനായ ആന്റണി ഗോർഡൻ ചെൽസിക്കായി സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന വാര്‍ത്ത ടീമിനെ തന്നെ തളര്‍ത്തുന്നു.ഈ സമ്മര്‍ദ നിമിഷങ്ങള്‍ക്ക് ഇടയിലും എങ്ങനെ എങ്കിലും ടീമിനെ മുന്നോട്ട് നയിക്കുക എന്നത് ഫ്രാങ്ക് ലംപാര്‍ഡിനെ സംബന്ധിച്ചിടതോള്ളം ഒരു “ഭഗീര പ്രയത്നം” ആണ്.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ഗുഡിസണ്‍ പാര്‍ക്കില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.






































