ടോട്ടന്‍ഹാമിന്റെ ഗെയിം വീക്ക് 3 ; എതിരാളികള്‍ വൂള്‍വ്സ്
ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഇന്ത്യന്‍ സമയം അഞ്ചു മണിക്ക് വൂൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ തങ്ങളുടെ തട്ടകത്തിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങുന്നു ടോട്ടന്‍ഹാം.ഒരു ജയവും സമനിലയും നേടിയ ടോട്ടന്‍ഹാം ലീഗില്‍ നാലാം സ്ഥാനത് ആണ്,വൂള്‍വ്സ് ഒരു സമനിലയും തോല്‍വിയും ഉള്‍പ്പടെ ഒരു പോയിന്റോടെ പതിനാലാം സ്ഥാനത് ആണ്.
സ്റ്റാംഫോർഡ് ബ്രിഡ്ജിൽ അന്റോണിയോ കോണ്ടെയും തോമസ് ടുച്ചലും തമ്മില്‍ വാക്കേറ്റവും നേരിയ രീതിയില്‍ കൈയേറ്റവും ഉണ്ടായതിനാല്‍ ടോട്ടന്‍ഹാം ഡഗ്ഔട്ടില്‍ മാനേജര്‍ക്ക് സ്ഥാനമുണ്ടാവില്ല.മോശം ഫോമില്‍ ഉള്ള വൂള്‍വ്സിനെ പരാജയപ്പെടുത്തി മൂന്നു പോയിന്റ് നേടി ഒന്നാം സ്ഥാനത്തേക്ക് എത്തുക എന്നതാണ് ലണ്ടന്‍ ക്ലബിന്റെ ലക്ഷ്യം.വലിയ പണമിടപാട് ഉള്‍പ്പെടുന്ന സൈനിങ്ങുകള്‍ നടത്തിയ കൊണ്ടേക്ക് ഇത്തവണ ചാമ്പ്യന്‍സ് ലീഗില്‍ മികച്ച പ്രകടനവും അതുപോലെ ലീഗില്‍ സിറ്റിക്കും ലിവര്‍പൂളിനും വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുക എന്നതാണ് ഇനി ലക്ഷ്യം.ക്രിസ്റ്റ്യൻ റൊമേറോയ്ക്ക് പരിക്കേറ്റതിനാൽ, ക്ലെമന്റ് ലെങ്ലെറ്റ്, ഡാവിൻസൺ സാഞ്ചസ് അല്ലെങ്കിൽ ജാഫെറ്റ് തങ്കംഗ എന്നിവരിൽ ഒരാളെ സ്പർസ് ബാക്ക്ലൈനിലേക്ക് ഡ്രാഫ്റ്റ് ചെയ്യും.മോർഗൻ ഗിബ്സ്-വൈറ്റ് നോട്ടിംഗ്ഹാം ഫോറസ്റ്റിലേക്ക് പോയതോടെ ഗ്യൂഡെസിനെ കളിക്കാന്‍ വൂള്‍വ്സ് ഇറക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.






































