European Football Foot Ball Top News transfer news

ബാഴ്സയുടെ സമ്മര്‍ ടാര്‍ഗറ്റിനെ ഹൈജാക്ക് ചെയ്യാന്‍ പിഎസ്ജി

August 18, 2022

ബാഴ്സയുടെ സമ്മര്‍ ടാര്‍ഗറ്റിനെ ഹൈജാക്ക് ചെയ്യാന്‍ പിഎസ്ജി

മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം ബെർണാഡോ സിൽവയെ സൈൻ ചെയ്യാൻ പാരീസ് സെന്റ് ജെർമെയ്‌ൻ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്.ദി ടൈംസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം പാരിസില്‍ കളിക്കുക എന്ന ഓപ്ഷന്‍ താരവും ഇഷ്ട്ടപ്പെടുന്നു.പോർച്ചുഗീസ് ഇന്റർനാഷണലിനായി ഏകദേശം 70 ദശലക്ഷം യൂറോ വരെ നൽകാൻ ലീഗ് 1 സംഘടന തയ്യാറാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

PSG consider Nice's Galtier as Pochettino replacement as manager search  continues | Goal.com India

മാഞ്ചസ്റ്റർ സിറ്റി സിൽവയുടെ മൂല്യം ഏകദേശം 100 മില്യൺ യൂറോയായി കണക്ക് ആക്കുന്നു എന്ന് ദി അത്‌ലറ്റിക്‌സിന്റെ ഡേവിഡ് ഓൺസ്റ്റൈൻ റിപ്പോർട്ട് ചെയ്തിരുന്നു.അങ്ങനെ ആണെങ്കില്‍  പിഎസ്ജിക്ക് ചിലപ്പോള്‍ തങ്ങളുടെ ഒഫീഷ്യല്‍ ബിഡ് ഉയര്‍ത്തേണ്ടി വരും.എന്തെന്നാല്‍ അവര്‍ ചോദിക്കുന്ന മൂല്യം ലഭിച്ചില്ലെങ്കില്‍ താരത്തിനെ നല്‍കാന്‍ സിറ്റി തയ്യാര്‍ ആകില്ല.താരത്തിനെ സൈന്‍ ചെയ്യാന്‍ താല്‍പര്യം ഉണ്ടെങ്കിലും ഒരു ബിഡ് സമര്‍പ്പിക്കുന്നതിന് വേണ്ടി  ബാഴ്സയുടെ പക്കല്‍ നിന്നും ഒന്നും തന്നെ ഉണ്ടായിട്ടില്ല. അതിനാല്‍ പിഎസ്ജിക്ക് തന്നെ   ആണ് നിലവില്‍ സൈനിംഗ് പൂര്‍ത്തിയാക്കുന്നതിനുള്ള മേല്‍ക്കൈ ഉള്ളത്.

Leave a comment