യുവാന്‍ വാൻ ഫോയ്ത്തിന് വേണ്ടി ബിഡ് തയ്യാറാക്കുന്ന തിരക്കില്‍ ബാഴ്സലോണ
വിയാറിയൽ ഡിഫൻഡർ യുവാൻ ഫോയ്ത്തിന്റെ സൈനിംഗ് പൂര്‍ത്തിയാക്കുന്നതിനു വേണ്ടി 42 മില്യൺ യൂറോ മൂല്യമുള്ള ഒരു ഓഫര്‍ നല്കാന് ബാഴ്സ ഒരുങ്ങുന്നു.പ്രൈമറി ടാർഗെറ്റ് സീസർ അസ്പിലിക്യൂറ്റ നഷ്ടമായതിന് ശേഷം, ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് ഒരു പുതിയ റൈറ്റ് ബാക്ക് സൈൻ ചെയ്യാൻ ഹെഡ് കോച്ച് സാവി ബാഴ്സ മാനേജ്മെന്റിനെ നിര്‍ബന്ധിക്കുന്നുണ്ട്.
കൂടാതെ കറ്റാലൻ ഭീമന്മാർ ഈ സമ്മറില്‍ തന്നെ ഏകദേശം 17 മില്യൺ യൂറോക്ക് സെർജിനോ ഡെസ്റ്റിനെ ഓഫ്ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു, മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും യുഎസ്എ ഇന്റർനാഷണല്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ താല്പര്യമുള്ളവരുടെ ലിസ്റ്റില്‍ ഉണ്ട്.സെർജി റോബർട്ടോ സാവിയുടെ മറ്റൊരു റൈറ്റ് ബാക്ക് ഓപ്ഷനാണ്.എന്നാല്‍ അദ്ധേഹത്തിന്റെ വേഗത ഇലായ്മയും വളരെ പതിഞ്ഞ പ്രതിരോധ രീതിയും സാവിയുടെ കളി രീതിയുമായി ഒത്തുപോകുന്നില്ല.റയോ വല്ലെക്കാനോയ്ക്കെതിരെ ബാഴ്സയുടെ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ സെന്റർ ബാക്ക് റൊണാൾഡ് അറൌഹോ ആയിരുന്നു റൈറ്റ് വിംഗ് ബാക്ക് പൊസിഷനില്‍ കളിപ്പിച്ചത്.എന്നാല്‍ അദ്ദേഹം വളരെ മോശമായ പ്രകടനം പുറത്തെടുത്തത് മൂലം പകുതി സമയത്ത് റോബര്ട്ടോയേ വിംഗ് ബാക്ക് പൊസിഷനില്‍ സാവി കളിക്കാന്‍ ഇറക്കി.






































