മാർക്കോ അസെൻസിയോ സൈനിങ്ങ് ; പന്ത് ലിവര്‍പൂളിന്റെ കോര്‍ട്ടില്‍
റയൽ മാഡ്രിഡ് ആക്രമണകാരിയായ മാർക്കോ അസെൻസിയോയെ സ്വന്തമാക്കാൻ ലിവർപൂളിന് റയല്‍ അവസരം നല്കി.റൈറ്റ് വിങ്ങില്‍ റോഡ്രിഗോയെയും ഫെഡറിക്കോ വാൽവെർഡെയെയും കളിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന കാർലോ ആൻസലോട്ടിക്ക് അസന്‍സിയോയുടെ സേവനം ആവശ്യമില്ല.2021-22 സീസണിൽ 31 ലാ ലിഗ മത്സരങ്ങളിൽ നിന്ന് 10 ഗോളുകള്‍ നേടി എങ്കിലും വെറും പത്തു മത്സരങ്ങളില്‍ മാത്രമാണ് ആദ്യ ഇലവനില്‍ ഇടം നേടിയത്.
ഈ സീസണിലെ ഇതുവരെയുള്ള മത്സരത്തിലും അദ്ദേഹം തന്റെ മുഖം കാണിക്കാന്‍ വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്.ബെർണബ്യൂവിലെ കരാര്‍ പൂര്‍ത്തിയാവാന്‍ ഒരു വര്‍ഷം മാത്രമേ ബാക്കിയുള്ളൂ ,അതിനാല്‍ സ്പെയിന് താരം ഒരു ഫ്രീ ഏജന്റ്റ് ആയി നഷ്ട്ടപ്പെടുത്താന്‍ റയല്‍ ആഗ്രഹിക്കുന്നില്ല.താരത്തിനു വേണ്ടി ഒരു ഒഫീഷ്യല്‍ ബിഡ് ലഭിക്കാന്‍ കാത്തിരിക്കുകയാണ് റയല്‍ മാഡ്രിഡ്.ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഉടനീളം ഇറ്റാലിയൻ ചാമ്പ്യൻമാരായ എസി മിലാനുമായും മാഞ്ചസ്റ്ററുമായും അസന്‍സിയോ ട്രാന്‍സ്ഫര്‍ റൂമറുകള്‍ സൃഷ്ട്ടിച്ചിരുന്നു.2015-ൽ മയോർക്കയിൽ നിന്നും 3.5 മില്യൺ യൂറോ ചിലവില്‍ മാഡ്രിഡ് വാങ്ങിയതാണ് താരത്തെ.






































