ലിൻഡലോഫുമായി വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങി മോറീഞ്ഞോ
റോമ ഒരു പുതിയ സെന്റർ ബാക്കിനെ തിരയുകയാണ്.റോമ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിക്ടർ ലിൻഡലോഫിനെ തിരഞ്ഞെടുക്കാൻ നോക്കുന്നതായി റിപ്പോർട്ട് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പബ്ലിഷ് ചെയ്തിരുന്നു.28 കാരനായ സ്വീഡിഷ് ഡിഫൻഡർ സ്ഥിരമായ ഗെയിം ടൈം ലഭിക്കുന്നതിനു വേണ്ടി യുണൈറ്റഡില്‍ കഠിന പ്രയത്നം നടത്തുകയാണ്.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിലും ലിൻഡെലോഫ് കളിച്ചിട്ടില്ല.
കൊറിയർ ഡെല്ലോ സ്പോർട് റിപ്പോർട്ട് അനുസരിച്ച് ജോസ് മൗറീഞ്ഞോ ലിൻഡലോഫിന്റെ കേളി ശൈലിയുടെ വലിയ ആരാധകന് ആണ്.സ്പോർടിംഗ് ഡയറക്ടർ ടിയാഗോ പിന്റോ ഇതിനകം തന്നെ കളിക്കാരന്റെ ഏജന്റുമാരുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഏകദേശം 15 മില്യൺ യൂറോയിൽ സജ്ജീകരിച്ചേക്കാവുന്ന ഒരു കരാര്‍ നല്കി കൊണ്ട് താരത്തിന്റെ സൈനിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയും എന്നാണു ക്ലബ് മാനെജ്മെന്റ് കരുതുന്നു.മറ്റ് പ്രതിരോധ താരങ്ങളില്‍ നിന്ന് താരത്തിനെ വിത്യസ്തന്‍ ആക്കുന്നത് അദ്ദേഹത്തിന്റെ ഒന്നിലധികം റോളില്‍ കളിക്കാനുള്ള കഴിവ് ആണ്.റൈറ്റ് വിങ്ങിലും,ഡിഫന്‍സീവ് മിഡ് പൊസിഷനിലും കളിക്കാന്‍ അദ്ദേഹത്തിന് കഴിയും.






































