European Football Foot Ball Top News transfer news

ബാഴ്‌സലോണ താരം ലോണില്‍ മുൻ ക്ലബിലേക്ക് മടങ്ങാനൊരുങ്ങുന്നു

August 16, 2022

ബാഴ്‌സലോണ താരം ലോണില്‍ മുൻ ക്ലബിലേക്ക് മടങ്ങാനൊരുങ്ങുന്നു

മിഡ്ഫീൽഡ് പ്രോഡിജിയും ക്ലബ് ഹീറോയും ആയിരുന്ന പാബ്ലോ ടോറെയാണ് ബാഴ്സയുടെ ഈ സമറിലെ ആദ്യത്തെ സൈനിംഗ്.റേസിംഗ് സാന്റാൻഡറിൽ ടീമിലേക്ക് എത്തിയ താരം ഒരു സീനിയര്‍ ആയിട്ടല്ല ബാഴ്സയിലേക്ക് വന്നത്.പ്രീ-സീസണിൽ ടോറെ മികച്ച രീതിയില്‍ പന്ത് തട്ടി.ഇത്  തീർച്ചയായും സാവിയെയും മാനേജ്മെന്റിനെയും ആകർഷിച്ചു. എന്നിരുന്നാലും, ഈ സീസണിൽ അദ്ദേഹത്തിനു ആദ്യ ഇലവനില്‍ ഇടം നേടുക എന്ന സാധ്യത വളരെ ദൂരെയാണ്.

അതിനാൽ, അദ്ദേഹം മൂന്നാം ഡിവിഷനിൽ കളിക്കുന്ന ബാഴ്‌സലോണ അത്‌ലറ്റിക്കിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. സെർജി എസ്‌കുഡെറോയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, കളിക്കാരനു അത് തീരെ താല്‍പര്യം ഇല്ല.അതിനാല്‍ താരത്തിന് രണ്ടാം ലീഗ് ഡിവിഷനായ തന്റെ മുന്‍ ക്ലബായ റേസിംഗ് സാന്റാൻഡറിലേക്ക് ലോണില്‍  തിരിച്ചുപോവാന്‍ താല്‍പര്യപ്പെടുന്നു.താരത്തിന്‍റെ ആഗ്രഹം ബാഴ്സക്ക് കുഴപ്പം ഒന്നുമില്ല എന്നും താരത്തിന്‍റെ ആഗ്രഹ പ്രകാരം ആയിരിക്കും ഡീല്‍ നടക്കാന്‍ പോകുന്നത് എന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a comment