ബാഴ്സയുടെ ബിസിനസ് രീതിയെ വിമര്‍ശിച്ച് ക്ലോപ്പ്
ലിവർപൂൾ ബോസ് യൂർഗൻ ക്ലോപ്പ് താന്‍ അവസാനമായി നല്‍കിയ അഭിമുഖത്തിൽ ബാഴ്‌സലോണയുടെ സമ്മര്‍ ട്രാന്‍സ്ഫര്‍ നീക്കത്തെ വിമർശിച്ചു.2022/23 ലെ പ്രധാന ബഹുമതികൾ നേടാന്‍ കഴിവുള്ള ഒരു സ്ക്വാഡ് നിർമ്മിക്കാൻ ലക്ഷ്യമിടുന്നതിനാൽ ലാ ബ്ലൂഗ്രാന സമീപ ആഴ്ചകളിൽ സ്വീകരിച്ച ധനനയത്തെ എതിര്‍ത്ത് ഫുട്ബോള്‍ ലോകത്ത് എമ്പാടും വലിയ വിമര്‍ശനങ്ങള്‍ ആണ് ഉയര്‍ന്നത്.
“എനിക്ക് ഇപ്പോഴും അവര്‍ എന്താണ് ചെയ്യുന്നത് എന്ന് മനസിലാവുന്നില്ല.അവര്‍ പണം ഇല്ല എന്ന് പറയുന്നു പിന്നെ വമ്പന്‍ സൈനിങ്ങുകള്‍ നടത്തുന്നു.എന്റെ പക്കൽ പണമില്ലെന്ന്ട് പറഞ്ഞാൽ,ഞാന്‍ ചിലവഴിക്കില്ല.കുറെ വര്‍ഷങ്ങള്‍ക്ക് മുന്നേ എനിക്ക് എന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.”ക്ലോപ്പ് വെളിപ്പെടുത്തി.ബാഴ്സയുടെ നിലവിലെ നീക്കം ഭാവിയില്‍ അവരുടെ സാമ്പത്തിക സ്ഥിതിയെ വലിയ രീതിയില്‍ ദുര്‍ബലം ആക്കും എന്ന് പല മാനേജര്‍മാരും അതുപോലെ ഫുട്ബോള്‍ പണ്ഡിറ്റുകളും അവരുടെ ആശങ്ക അറിയിച്ചിരുന്നു.ജര്‍മന്‍ മാനേജര്‍ ആയ ജൂലിയൻ നാഗൽസ്മാനും ഇക്കൂട്ടത്തില്‍പ്പെടും.






































