ഉംറ്റിറ്റിയില്‍ നിന്ന് ടീമുകള്‍ വിലകി പോകുന്നു
ട്രാൻസ്ഫർ വിൻഡോ അതിന്റെ അവസാന ആഴ്ചകളിലേക്ക് കടക്കുമ്പോൾ സാമുവൽ ഉംറ്റിറ്റി ഈ സീസണിനു മുന്നേ ബാഴ്സലോണയിൽ നിന്ന് പുറത്ത് പോകാന്‍ ഒരുങ്ങുന്നു. കാറ്റലോണിയയിലെ ഭാവി അനിശ്ചിതത്വത്തിലായതിനാൽ ഫ്രഞ്ച് ഇന്റർനാഷണൽ കഴിഞ്ഞ 12 മാസമായി വേറെ ക്ലബ് നോക്കുകയാണ്.ലിഗ് 1 ക്ലബ് ആയ റെന്നസ് താരത്തിനെ ഫ്രാൻസിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ഒരു ലോൺ കരാറിന്റെ വക്കിലാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. പിന്നീട് ഇതിനെ കുറിച്ച് പുതിയ അപ്ഡേറ്റ് ഒന്നും തന്നെ ഉണ്ടായില്ല.
ഗ്രീക്ക് ടീമായ ഒളിംപിയാക്കോസ് ബാഴ്സലോണയുമായി ഒരു കരാറിൽ ചർച്ചകൾ നടത്താൻ തയ്യാറാണെന്ന് അവകാശപ്പെട്ടു, എന്നാൽ അകാര്യത്തിലും കാര്യമായ പുരോഗതി ഒന്നും തന്നെ ഉണ്ടായിട്ടില്ല.ദിയാരിയോ സ്പോർട്ട്സ് പറയുന്നത് അനുസരിച്ച് താരത്തിനെ കരാറില്‍ നിന്ന് മുക്തന് ആക്കാന്‍ ബാഴ്സ ഒരുങ്ങുകയാണ്.താരത്തിനെ വാങ്ങാന്‍ പലര്‍ക്കും താല്പര്യം ഉണ്ടെങ്കിലും അദ്ധേഹത്തിന്റെ പരിക്കിന്റെ റെക്കോര്‍ഡ് ആണ് ഒരു ബിഡ് നല്കാന് അവരെ പ്രേരിപ്പിക്കാത്തത്.






































