ടാങ്കുയ് എൻഡോംബെലെയെ ലോണില്‍ നാപോളിയിലേക്ക് അയക്കാന്‍ ടോട്ടന്‍ഹാം
വാങ്ങാനുള്ള ഓപ്ഷനുമായി ലോണിൽ ടാംഗുയ് എൻഡോംബെലെയെ ഒപ്പിടാനുള്ള നിർദ്ദേശം ടോട്ടൻഹാം ഹോട്സ്പർ നാപ്പോളിയിൽ നിന്ന് അംഗീകരിക്കാന്‍ ഒരുങ്ങുന്നു.2019-ൽ ലിയോണിൽ നിന്ന് 54 മില്യൺ പൗണ്ട് മൂല്യമുള്ള ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയതിനു ശേഷം താരം സ്ഥിരത നേടാന്‍ ഏറെ പാടുപ്പെട്ടു.ജോസ് മൗറീഞ്ഞോ, നുനോ എസ്പിരിറ്റോ സാന്റോ അല്ലെങ്കിൽ അന്റോണിയോ കോണ്ടെ എന്നിവരൊന്നും അവരുടെ സ്പോര്‍ട്ടിംഗ് പ്രോജെക്ടില്‍ താരത്തിനെ ഉള്‍പ്പെടുത്താന്‍ മടിച്ചു.
2021-22 സീസണിന്റെ രണ്ടാം പകുതിയിൽ എൻഡോംബെലെ ലിയോണിലേക്ക് തന്നെ ഒരു ലോണില്‍ മടങ്ങിയെത്തി.അവിടെ അദ്ദേഹം 15 ഗെയിമുകളിൽ നിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റുകളും നേടി.താരത്തിനെ വീണ്ടും 54 മില്യണ്‍ പൗണ്ടിന് തന്നെ സൈന്‍ ചെയ്യാന്‍ അവസരം ഉണ്ടായിരുന്നു എന്നാല്‍ ആ ഒരു നീക്കം പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് താല്പര്യം ഉണ്ടായിരുന്നില്ല.എൻഡോംബെലെ പിന്നീട് ഹോട്സ്പർ വേയിലേക്ക് മടങ്ങി, പക്ഷേ കോണ്ടെയുടെ കീഴിൽ അവരുടെ ഓപ്പണിംഗ് മത്സരങ്ങൾക്കായി സ്പർസിന്റെ പ്രീമിയർ ലീഗ് ടീമിൽ നിന്ന് താരത്തെ ഒഴിവാക്കി. 2022-23 വർഷത്തേക്കുള്ള ഒരു സീസൺ ലോണിൽ എൻഡോംബെലെയെ സൈൻ ചെയ്യാൻ നാപോളി തയ്യാറെടുക്കുകയാണ് എന്നും വ്യക്തിഗത നിബന്ധനകള്‍ക്ക് ക്ലബ് സമ്മതം മൂളി എന്നും പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു.എൻഡോംബെലെയെ താൽക്കാലികമായി സൈൻ ചെയ്യാൻ നാപോളി ടോട്ടൻഹാമിന് 1 മില്യൺ യൂറോ നൽകുമെന്നും അടുത്ത വേനൽക്കാലത്ത് സീരി എ ക്ലബിന് 30 മില്യൺ യൂറോയ്ക്ക് ട്രാന്‍സ്ഫര്‍ അന്തിമമാക്കാം എന്നും റൊമാനോ കൂട്ടിച്ചേർക്കുന്നു.






































