ലീഗ് 1 ന് തുടക്കം.. ആദ്യ മത്സരത്തിൽ ജയിച്ചു കയറി ഒളിംപിക് ലിയോൺ. പുതിയ കോച്ചിന് കീഴിൽ ആദ്യ അങ്കത്തിനായി PSG ഇന്ന് ഇറങ്ങുന്നു.
ഒളിംപിക് ലിയോണും അജാക്കിയോയും തമ്മിലുള്ള മത്സരത്തോടെ ലീഗ് 1 ന് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ ഒരു മത്സരത്തിൽ അജാക്കിയോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചുകൊണ്ട് അക്കൗണ്ട് തുറക്കാൻ ലിയോണിന് ആയി.
എന്നാൽ ഏവരും ഉറ്റുനോക്കുന്നത് പുതിയ കോച്ചിനു കീഴിൽ പുത്തൻ ഉണർവോടെ എത്തുന്ന PSG യുടെ മത്സരത്തിനായാണ്. ഈ സമ്മറിൽ ആണ് അർജൻ്റീനക്കാരൻ ആയ പൊച്ചെട്ടിനോയെ പുറത്താക്കികൊണ്ട് ക്രിസ്റ്റഫെ ഗാൾട്ടിയെറിനെ PSG യുടെ മാനേജർ ആയി നിയമിച്ചത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷകളോടെയാണ് PSG ആദ്യ മത്സരത്തിനായി ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ പ്രതീക്ഷകൾക്ക് ഒത്തുയരാൻ കഴിയാതിരുന്ന MNM സഖ്യത്തിന് ഈ സീസണിൽ തങ്ങളുടെ മികവ് പുറത്തെടുക്കാൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. മാത്രമല്ല പരുക്ക് മൂലം കഴിഞ്ഞ സീസണിൽ ഒരുപാട് മത്സരങ്ങൾ നഷ്ടമായ സെർജിയോ റാമോസും ടീമിനൊപ്പം ഉണ്ട്. Clermont Foot മായാണ് PSG യുടെ മത്സരം. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 ന് Clermont Foot ൻ്റെ മൈതാനമായ സ്റ്റേഡ് ഗബ്രിയേൽ മോൻ്റ്പീഡിൽ വെച്ചാണ് ഈ ഒരു മത്സരം അരങ്ങേറുക. എന്ത് തന്നെയായാലും പുതിയ കോച്ചിനു കീഴിൽ ടീമിൻ്റെ ശക്തി എത്രത്തോളം പുറത്തെടുക്കാൻ കഴിയുമെന്ന് കാത്തിരുന്നു കാണാം






































