European Football Foot Ball Top News

ആദ്യ മത്സരത്തിൽ ന്യൂകാസിലിനും ജയം, നോട്ടിൻഹാമിനെ കീഴടക്കിയത് എതിരില്ലാത്ത 2 ഗോളിന്

August 6, 2022

author:

ആദ്യ മത്സരത്തിൽ ന്യൂകാസിലിനും ജയം, നോട്ടിൻഹാമിനെ കീഴടക്കിയത് എതിരില്ലാത്ത 2 ഗോളിന്

പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ വിജയ തുടക്കമിട്ട് ന്യൂകാസിൽ യുണൈറ്റഡും. നോട്ടിൻഹാം ഫോറസ്റ്റിന്റെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് എഡ്ഡി ഹൌവിന്റെ ടീം ജയിച്ചു കയറിയിരിക്കുന്നത്. ഈ സീസണിൽ വലിയ സ്വപ്നങ്ങൾ കാണുന്ന ന്യൂകാസിസിലിന്റെ രണ്ടു ഗോളുകളും എത്തിയത് രണ്ടാം പകുതിയിലായിരുന്നു.

രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ ആണ് ന്യൂകാസിൽ ലീഡ് എടുത്തത്. സ്വിസ് ഡിഫൻഡർ ഫാബിയൻ ഷാറിന്റെ ഒരു റോക്കറ്റ് ആണ് ന്യൂകാസിലിനെ മുന്നിൽ എത്തിച്ചത്. 78ആം മിനുട്ടിൽ കാലം വിൽസൺ കൂടെ ഗോൾ നേടിയതോടെ ന്യൂകാസിൽ യുണൈറ്റഡ് വിജയം ഉറപ്പിച്ചു.

കളിയിൽ ഒരു ഷോട്ട് ഓൺ ടാർഗറ്റ് പോലും കണ്ടെത്താൻ പ്രീമിയർ ലീഗിലെ പുത്തൻ ടീമായ നോട്ടിൻഹാമിന് സാധിച്ചില്ല. അതേസമയം ന്യൂകാസിൽ 23 ഷോട്ടുകൾ തുടുത്തപ്പോൾ അതിൽ 10 എണ്ണവും ഷോട്ട് ഓൺ ടാർഗറ്റായിരുന്നു. പന്തടക്കത്തിലും പാസിംഗിലും ന്യൂകാസിൽ മുന്നിട്ടു നിന്നു.

Leave a comment