കഴിഞ്ഞ സീസണിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആസ്ട്ടന്‍ വില്ല
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിയ ബോൺമൗത്ത് ശനിയാഴ്ച പ്രീമിയർ ലീഗ് ഓപ്പണറിനായി ആസ്റ്റൺ വില്ലയെ വൈറ്റാലിറ്റി സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയാണ് ബോൺമൗത്ത് പ്രീമിയര്‍ ലീഗിലേക്കുള്ള ടിക്കറ്റ് നേടിയത്.കഴിഞ്ഞ സീസണില്‍ അസ്ഥിരമായ പ്രകടനം മൂലം പതിനാലാം സ്ഥാനത്താണ് ആസ്ട്ടന്‍ വില്ല ലീഗ് അവസാനിപ്പിച്ചത്.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മത്സരം.
സ്റ്റീവന്‍ ജെറാര്‍ഡിന് കീഴില്‍ ഇത്തവണ എങ്കിലും പ്രീമിയര്‍ ലീഗില്‍ ശക്തമായ ഒരു പ്രകടനം മുന്നില്‍ കണ്ടാണ് വില്ല ലീഗ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്.ഡീഗോ കാർലോസും ബൗബക്കർ കമാരയും ഫിലിപ്പെ കുട്ടീഞ്ഞോയുടെയും സൈനിംഗ് പൂര്‍ത്തിയാക്കി അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും അവര്‍ നടത്തി കഴിഞ്ഞു.നാല് വിജയങ്ങളും ഒരു സമനിലയും ഉൾപ്പെടുന്ന വിജയകരമായ ഒരു പ്രീ-സീസണ്‍ ആണ് അവര്‍ കാഴ്ച്ചവെച്ചത്.ജോൺ മക്ഗിൻ ആയിരിക്കും വില്ലയുടെ പുതിയ ക്യാപ്റ്റന്‍.






































