ബാഴ്സയോട് മധുര പ്രതികാരം നടത്തി ചെല്‍സി
കാറ്റലൂണിയന്‍ ക്ലബ് ഈ സമ്മറില്‍ ചെല്‍സി സൈനിംഗ് ടാര്‍ഗറ്റ് ആയ പല താരങ്ങളെയും ടീമില്‍ എത്തിച്ചിരുന്നു.ഈ നീക്കത്തില്‍ ചെല്‍സി മാനെജ്മെന്റ് വളരെ ക്ഷുഭിതര്‍ ആയിരുന്നു. എന്നാല്‍ ഈ സമ്മറില്‍ തന്നെ ബാഴ്സയെ അതെ നാണയത്തില്‍ തിരിച്ചടിച്ച് ചെല്‍സി. ബാഴ്‌സലോണ മാസങ്ങളായി ട്രാക്ക് ചെയ്യുകയായിരുന്ന ഇംഗ്ലീഷ് മിഡ്‌ഫീൽഡർ കാർണി ചുക്വുമെക്കയെ ചെല്‍സി സൈന്‍ ചെയ്തിരിക്കുന്നു.ആസ്റ്റൺ വില്ലയുമായി ചുക്വുമെക്കയ്‌ക്കായി ഒരു കരാർ അംഗീകരിച്ചതായി ചെൽസി അറിയിച്ചു. ഈ വേനൽക്കാലത്ത് ഇംഗ്ലണ്ടുമായി അണ്ടർ 19 യൂറോ നേടിയതിന് ശേഷം 18 കാരനായ മിഡ്ഫീൽഡർ ആറ് വർഷത്തെ കരാറിൽ ആണ് ലണ്ടനിലേക്ക് മാറുന്നത്.
ക്ലബ്ബുകൾ ഫീസ് എത്രയാണ് എന്നതിനെ കുറിച്ചും എവിടെയും പരാമര്‍ശിച്ചിട്ടില്ല.ഫാബ്രിസിയോ റൊമാനോ 18 മില്യണ്‍ യൂറോയാണ് ചെല്‍സി നല്‍കിയത് എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വില്ലയ്‌ക്കൊപ്പം പ്രീമിയർ ലീഗിൽ 12 തവണ കളിച്ചിട്ടുള്ള ചുക്‌വ്യൂമെക്ക, തന്റെ പ്രായത്തിൽ ഇംഗ്ലണ്ടിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ള കളിക്കാരിൽ ഒരാളാണ്.ചുക്‌വ്യൂമെക്കയെ നഷ്‌ടപ്പെടുത്തിയതില്‍ നിരാശ ഉണ്ടാകുമെങ്കിലും മിഡ്ഫീല്‍ഡ് പൊസിഷനില്‍ അനേകം യുവ സ്പാനിഷ് താരങ്ങളുടെ സാന്നിധ്യം ഉള്ളതിനാല്‍ ഇംഗ്ലീഷ് താരത്തിന്‍റെ സൈനിംഗ് മിസ് ചെയ്തത് ബാഴ്സക്ക് അത്ര പ്രസക്തം ആയിരിക്കില്ല.






































