മാഞ്ചസ്റ്റർ സിറ്റി ടാര്‍ഗറ്റ് കുക്കുറേല്ലയേ റാഞ്ചാന്‍ ചെല്‍സി
മാഞ്ചസ്റ്റർ സിറ്റിയുടെ ട്രാന്‍സ്ഫര്‍ ലക്ഷ്യമായ മാർക്ക് കുക്കുറെല്ലയ്‌ക്കായി ചെൽസി ഒരു ഓഫര്‍ നല്‍കാന്‍ ഒരുങ്ങുന്നു.ബ്രൈറ്റന്‍ താരത്തിനു വേണ്ടി ചോദിക്കുന്ന 50 മില്യണ്‍ യൂറോ നല്‍കാന്‍ സിറ്റി തയ്യാറല്ല.ബാഴ്‌സലോണയിലേക്കുള്ള മാറ്റത്തിനായി തയ്യാര്‍ എടുക്കുന്ന മാർക്കോസ് അലോൻസോയുടെ പകരക്കാരന്‍ ആണ് താരം.
26 വയസ്സുള്ള താരത്തിന് സിറ്റി ഏകദേശം 35 മില്യൺ പൗണ്ട് വാഗ്ദാനം ചെയ്തിരുന്നു, ഇതുവരെയുള്ള ചർച്ചകളില്‍ ബ്രൈട്ടന്റെ ഭാഗത്ത് നിന്ന് വേണ്ട വിധത്തില്‍ ഉള്ള ഒരു പങ്കെടുക്കല്‍ കാണാത്തത് സിറ്റിയെ അലോസരപ്പെടുത്തി.താരത്തിനു സിറ്റിയിലേക്ക് പോകുന്നതാണ് താല്‍പര്യം.സിറ്റിയിൽ പെപ് ഗ്വാർഡിയോളയുടെ കീഴിൽ കളിക്കാൻ മുൻ ബാഴ്‌സലോണ താരം കുക്കുറെല്ല അതീവ താല്പര്യം കാണിക്കുന്നുണ്ടെന്ന് കരുതപ്പെടുന്നു.പുതിയ കാമ്പെയ്‌നിന് മുന്നോടിയായി മാൻ സിറ്റി ഫുൾ-ബാക്ക് ഓപ്ഷനുകള്‍ കുറഞ്ഞത് ആണ് മറ്റൊരു സൈനിങ്ങിനു വേണ്ടി പെപ്പിനെ പ്രേരിപ്പിക്കുന്നത്.കഴിഞ്ഞ കാമ്പെയ്‌നിലെ ഗ്വാർഡിയോളയ്‌ക്കായി 28 മത്സരങ്ങളില്‍ കളിച്ച ഒലെക്‌സാണ്ടർ സിൻചെങ്കോ, ജൂലൈയിൽ ആഴ്‌സണലിൽ മൈക്കൽ ആർട്ടെറ്റയ്‌ക്കൊപ്പം ചേരാൻ എത്തിഹാദ് വിട്ടിരുന്നു.






































