പരിശീലനത്തിനിടെ ഫെറാന്‍ ടോറസിന് പരിക്ക്
ബാഴ്സലോണ താരം ഫെറാൻ ടോറസിന് പ്രീ-സീസൺ പരിക്ക് തിരിച്ചടിയായി.ഈ മാസത്തെ ആദ്യ ടീം സ്ക്വാഡിന്റെ ഷെഡ്യൂളിന്റെ ഭാഗമായി സ്പാനിഷ് ഇന്റർനാഷണൽ കഴിഞ്ഞ ആഴ്ച പരിശീലനത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.ഔദ്യോഗിക ക്ലബ് പ്രസ്താവനയിലൂടെ 22 കാരനായ താരത്തിനു കാലിന് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്, എന്നാൽ എത്രത്തോളം അദ്ദേഹം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് നിലവിൽ കണക്കില്ല.
ഈ വാരാന്ത്യത്തിൽ യുഎസ് ടൂറിനു താരത്തിന്റെ കാര്യത്തില്‍ പുതിയ അപ്ഡേറ്റ് വന്നതിനു ശേഷം സാവി തീരുമാനം എടുക്കും.അവിടെ നാല് മത്സരങ്ങള്‍ ബാഴ്സ കളിച്ചേക്കും.അത് കഴിഞ്ഞ് ആഗസ്റ്റ് 13-ന് റയോ വല്ലെക്കാനോയുടെ ഹോം ഗ്രൗണ്ടിൽ ആഭ്യന്തര സീസൺ ആരംഭിക്കുന്നതിന് മുമ്പ്, ആഗസ്റ്റ് 7-ന്, ക്യാമ്പ് നൗവിൽ നടക്കുന്ന വാർഷിക ജോവാൻ ഗാംപർ ട്രോഫിയിൽ ബാഴ്സ തങ്ങളുടെ അടുത്ത സീസണിലേക്ക് ഉള്ള ടീമിനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും






































