European Football Foot Ball Top News

അലക്സിയ പുറ്റെല്ലസിന് പിച്ചിലേക്ക് മടങ്ങാന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരും

July 12, 2022

അലക്സിയ പുറ്റെല്ലസിന് പിച്ചിലേക്ക് മടങ്ങാന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരും

സാമുവൽ മാർസ്‌ഡൻ പറയുന്നതനുസരിച്ച്, ചൊവ്വാഴ്ച രാവിലെ അലക്സിയ പുറ്റെല്ലസ് ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ്റില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി.10-12 മാസങ്ങൾക്കിടയിൽ താരം പിച്ചിലേക്ക് മടങ്ങി എത്തും എന്നാണ് ബാഴ്സ വെളിപ്പെടുത്തിയത്. 2022/23 സീസണും അടുത്ത വേനൽക്കാല ലോകകപ്പും താരത്തിനു നഷ്ട്ടമായേക്കും.ബാലൺ ഡി ഓർ പുരസ്‌കാരം നേടിയ ഒരു വനിതയ്ക്ക് ഈ വാർത്ത വിനാശകരമായ പ്രഹരമാണ്.ഈ വേനൽക്കാലത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ആണ് സംഭവം നടന്നത്.

Alexia Putellas: Playing at Camp Nou is the 'beginning of a new era'

28 കാരിയായ അലക്‌സിയ തന്റെ പീക്ക് ഫോമില്‍ ആണ് നില്‍ക്കുന്നത്.ലോകക്കപ്പും യൂറോപ്പിയന്‍ ചാമ്പ്യന്‍ഷിപ്പും നേടി തന്റെ കരിയറിലെ ഒരു  നാഴികക്കല്ല് നേടാനുള്ള അവസരം ആണ് താരത്തിനു നഷ്ട്ടപ്പെട്ടത്.താരത്തിന്‍റെ  അഭാവത്തിൽ സ്‌പെയിൻ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഫിൻലൻഡിനെ 4-1ന് തോൽപ്പിച്ചു.

 

Leave a comment