മുന്‍ ബാഴ്സ ഡിഫണ്ടറുടെ പേര് യുണൈറ്റഡ് ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇടം നേടി
മാഞ്ചസ്റ്റർ യുണൈറ്റഡും ന്യൂകാസിൽ യുണൈറ്റഡും നീസ് ഡിഫൻഡർ ജീൻ-ക്ലെയർ ടോഡിബോയെ സൈൻ ചെയ്യാൻ താൽപ്പര്യപ്പെടുന്നതായി റിപ്പോർട്ട്.അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുക എന്ന ലക്ഷ്യത്തില്‍ ആണ് റെഡ് ഡെവിള്‍സ് എങ്കില്‍ പുതിയ മാനേജ്മെന്റിന് കീഴില്‍ ലീഗില്‍ ഏറെ നാളിനു ശേഷം സ്വാധീനം ചെലുത്താന്‍ ആണ് ന്യൂ കാസില്‍ ശ്രമിക്കുന്നത്.
22-കാരൻ തന്റെ കരിയറിലെ ഏറ്റവും മികച്ച സീസണ് ആണ് കഴിഞ്ഞ വര്‍ഷം സാക്ഷ്യം വഹിച്ചത്.ചാമ്പ്യൻസ് ലീഗ് യോഗ്യത വളരെ അടുത്ത് വെച്ച് നഷ്‌ടമായതിന്റെ നിരാശ ഉണ്ടെകിലും താരം ആദ്യമായാണ് തന്റെ പ്രൊഫഷനല്‍ കരിയറില്‍ ഒരു ടീമില്‍ സ്ഥിരമായി ആദ്യ ഇലവനില്‍ ഇടം നേടുന്നത്.2021-ന്റെ തുടക്കത്തിൽ ബാഴ്‌സലോണയുടെ കൈയ്യില്‍ നിന്നും താരത്തിനു വേണ്ടി നീസ് മുടക്കിയത് 8.5 മില്യൺ യൂറോയാണ്.ഇപ്പോള്‍ താരത്തിന്‍റെ മൂല്യം ഏകദേശം 20 മില്യൺ യൂറോയാണ്.എന്നാല്‍ താരത്തിനെ വില്‍ക്കാന്‍ ഇപ്പോള്‍ നീസിനു താല്പര്യമില്ല എന്നാണ് മാനേജ്മെന്റ് പറയുന്നത്.






































