Tennis Wimbledon

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-ക്രൊയേഷ്യയുടെ മേറ്റ് പാവിച്ച് സഖ്യത്തിന് തോൽവി

July 7, 2022

author:

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-ക്രൊയേഷ്യയുടെ മേറ്റ് പാവിച്ച് സഖ്യത്തിന് തോൽവി

വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-ക്രൊയേഷ്യയുടെ മേറ്റ് പാവിച്ച് സഖ്യത്തിന് സെമി ഫൈനലിൽ തോൽവി.ഇതോടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരങ്ങളിലൊരാളായ സാനിയ മിര്‍സ വിംബിള്‍ഡണിൽ നിന്നും വിരമിക്കുകയും ചെയ്‌തു,

സാനിയയും സഹതാരം ക്രൊയേഷ്യയുടെ മേറ്റ് പാവിച്ചുമടങ്ങിയ സഖ്യം സെമിയില്‍ നീല്‍ സ്‌കുപ്‌സ്‌കി-ഡിസൈറേ ക്രോസിക് സഖ്യത്തോടാണ് പരാജയം ഏറ്റുവാങ്ങിയത്. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് മത്സരം അടിയറവു വെച്ചത്.

20 വര്‍ഷത്തോളം ടെന്നീസ് കളിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും വിംബിള്‍ഡണ്‍ കോര്‍ട്ടിനോട് വിടപറയുന്നതില്‍ സങ്കടമുണ്ടെന്നും സാനിയ അവസാന വിംബിള്‍ഡണ്‍ മത്സരത്തിനു ശേഷം സമൂഹമാധ്യമങ്ങളിലുടെ പങ്കുവെച്ചത്. വനിതാ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പറായിരുന്ന സാനിയ ഓസ്‌ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും യു.എസ് ഓപ്പണും വിംബിള്‍ഡണും സ്വന്തമാക്കിയിട്ടുണ്ട്.

Leave a comment