ലിസാൻഡ്രോ മാർട്ടിനെസിനായുള്ള റേസില്‍ ആഴ്സണലിനെ കടത്തി വെട്ടി മാന്‍ യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ് ലിസാൻഡ്രോ മാർട്ടിനെസിനായുള്ള ഓട്ടത്തിൽ വിജയിച്ചതായി റിപ്പോർട്ട്.24-കാരനെ സംബന്ധിച്ച് ഒട്ടേറെ ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ വന്നിരുന്നു.ആഴ്‌സണലും മാൻ യുണൈറ്റഡും ഈ വേനൽക്കാലത്ത് താരത്തിനെ പ്രീമിയർ ലീഗിലേക്ക് കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്നു.താരത്തിനു വേണ്ടിയുള്ള റേസില്‍ യുണൈറ്റഡ് ജയിച്ചു എന്നാണ് ഇറ്റാലിയൻ ജേണലിസ്റ്റ് റൂഡി ഗാലെറ്റി പറയുന്നത്.
അയാക്സില്‍ ടെന്‍ ഹാഗിനു കീഴില്‍ കളിച്ച താരത്തിനു മാനേജറുടെ സ്പോര്‍ട്ടിംഗ് പ്രോജക്ടില്‍ അംഗം ആവാന്‍ നിലവില്‍ ഏറെ താല്‍പര്യമുണ്ട്.അങ്ങനെ ആണെങ്കില്‍ ടീമിലേക്ക് എത്തുന്ന മൂന്നാമത്തെ താരം ആയിരിക്കും ലിസാൻഡ്രോ മാർട്ടിനെസ്.2019 ൽ ഡിഫെൻസ വൈ ജസ്റ്റിസിയയിൽ നിന്ന് ആംസ്റ്റർഡാമിൽ എത്തിയതിന് ശേഷം അദ്ദേഹം അയാക്സിനു വേണ്ടി 120 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയിട്ടുണ്ട്.2021 ൽ ബാക്ക്-ടു-ബാക്ക് ലീഗ് കിരീടങ്ങളും കെഎൻവിബി കപ്പും നേടാൻ അദ്ദേഹം ക്ലബ്ബിനെ സഹായിച്ചു.






































