ജെയിംസ് മിൽനർ ലിവർപൂളിൽ ഒരു കൊല്ലം കൂടി ഉണ്ടാകും !!!
ജെയിംസ് മിൽനർ ലിവർപൂളിൽ പുതിയ ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി ക്ലബ് തിങ്കളാഴ്ച പ്രഖ്യാപിച്ചു.ജൂൺ അവസാനത്തോടെ കരാർ അവസാനിച്ചതിന് ശേഷം സൗജന്യ ട്രാൻസ്ഫറിൽ മിൽനർ ആൻഫീൽഡ് വിടാൻ തീരുമാനിച്ചിരുന്നു എങ്കിലും താരം തന്റെ തീരുമാനം മാറ്റാൻ ഉദ്ദേശിച്ചു.
“മറ്റൊരു സീസണിൽ തുടരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.ഞാൻ ഒരിക്കലും ഈ ക്ലബിനായി കളിക്കുന്നത് നിസ്സാരമായി എടുത്തിട്ടില്ല, ഞാൻ ഒരിക്കലും ചെയ്യില്ല.” ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റിനോട് മിൽനർ പറഞ്ഞു.താരം കരാർ നീട്ടി എന്ന വാർത്ത വളരെ ഏറെ സന്തോഷത്തിൽ ആണ് മാനേജർ ക്ലോപ്പും സ്വീകരിച്ചത്.2015-ൽ ലിവർപൂളിൽ ചേർന്ന 36-കാരൻ ക്ലബ്ബിനായി 289 മത്സരങ്ങൾ കളിക്കുകയും പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ ആറ് പ്രധാന ട്രോഫികൾ നേടുകയും ചെയ്തു.






































