Cricket cricket worldcup Top News

ന്യൂസിലാൻഡിനു ഇത് രണ്ടാം ഫൈനൽ

July 10, 2019

author:

ന്യൂസിലാൻഡിനു ഇത് രണ്ടാം ഫൈനൽ

കന്നിക്കിരീടം തേടി ന്യൂസിലാൻഡ് ഇറങ്ങുന്നത് ഇത് രണ്ടാം തവണയാണ്.ഇതിനു മുൻപ് 2015 ൽ ഫൈനലിൽ എത്തിയെങ്കിലും ഓസ്‌ട്രേലിയയോട് ദയനീയമായി തൊറ്റ് റണ്ണേഴ്‌സ് അപ്പ്‌ ആയി.ഇന്ന് സെമിഫൈനലിൽ കരുത്തരായ ഇന്ത്യയെ തോൽപിച്ചാണ് ന്യൂസിലാൻഡ് തുടർച്ചയായി രണ്ടാം വട്ടവും ലോകകപ്പിന്റെ ഫൈനലിൽ കടക്കുന്നത്.നാളെ നടക്കുന്ന ഓസ്ട്രേലിയ – ഇംഗ്ലണ്ട് പോരാട്ടത്തിലെ വിജയ്കൾ ആകും ഫൈനലിൽ ന്യൂസിലൻഡിന്റെ എതിരാളികൾ.ഓസ്ട്രേലിയ ആണ് ജയിക്കുന്നതെങ്കിൽ ന്യൂസിലാൻഡിനു 2015 ലെ കണക്ക് തീർക്കാൻ ഒരു സുവർണവസരം കൂടിയാണ് ഇത്.ഇംഗ്ലണ്ട് ആണ് ഫൈനലിൽ എത്തുന്നത് എങ്കിൽ അവർക്ക് അവരുടെ നാട്ടുകാരുടെ മുൻപിൽ കപ്പ് ഉയർത്തുക എന്ന ലക്ഷ്യത്തിൽ കുറഞ്ഞതൊന്നും വിചാരിക്കുന്നില്ല.ഫൈനൽ മത്സരം 14 തിയതി ഉച്ചകഴിഞ്ഞു 3 മണിക്ക് ആണ് തുടങ്ങുന്നത്.

Leave a comment