ബൈ ബൈ ബാഴ്സലോണ
ബുധനാഴ്ച അലയൻസ് അരീനയിൽ നടന്ന ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടില്‍ നിന്ന് പുറത്താക്കി യൂറോപ്പ ലീഗിലേക്ക് ബയേൺ മ്യൂണിക്ക് ബാഴ്‌സലോണയെ പറഞ്ഞയച്ചു.പതിനേഴ് വര്‍ഷത്തില്‍ ഇത് ആദ്യം ആയാണ് ബാഴ്സ യൂറോപ്പ ലീഗിലേക്ക് കളിക്കാന്‍ പോകുന്നത്.തോമസ് മുള്ളറും ലെറോയ് സാനെയും ചേർന്ന് ആദ്യ പകുതിയിൽ നേടിയ ഗോളുകൾ ബയേണിന് ലീഡ് നേടി കൊടുത്തു.
34 ആം മിനുട്ടില്‍ മുള്ളര്‍ ഗോള്‍ നേടിയപ്പോള്‍ തന്നെ ബാഴ്സ താരങ്ങള്‍ അവരുടെ പ്രതീക്ഷ കൈവിട്ടു.സാനെ ലോങ്ങ് റേഞ്ചറിലൂടെ നേടിയ റോക്കറ്റ് ഗോളും കൂടി ആയതോടെ ഇനി ഒരു തിരിച്ചുവരവ് ബാഴ്സക്ക് ഇല്ല എന്ന് ഉറപ്പായി.മൂന്നാം ഗോള്‍ പിറന്നത് മുസിയാലയുടെ ബൂട്ടില്‍ നിന്നായിരുന്നു.ബെന്‍ഫിക്ക ഡൈനാമോ കീവിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് വിജയം നേടിയതും ബാഴ്സക്ക് പ്രതികൂല സാഹചര്യം സൃഷ്ട്ടിച്ചു.






































