ഒന്നാം സ്ഥാനത്തിനായി റയല്‍ ഇന്റര്‍ പോരാട്ടം
ചൊവ്വാഴ്ച വൈകുന്നേരം ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡും ഇന്റർ മിലാനും ബെർണബ്യൂവിൽ ഏറ്റുമുട്ടും, ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്തിനു വേണ്ടി ഇരു ടീമുകള്‍ക്കും പോരാടാം.ഇരുവരും നോക്കൌട്ട് മത്സരത്തിനു വേണ്ടിയുള്ള യോഗ്യത നേടുകയും ചെയ്തുകഴിഞ്ഞു.ലോസ് ബ്ലാങ്കോസാണ് നിലവിൽ വിഭാഗത്തിൽ ഒന്നാമത്, രണ്ടാം സ്ഥാനക്കാരായ ഇന്ററിനേക്കാൾ രണ്ട് പോയിന്റ് വ്യത്യാസമുണ്ട്.
ലാ ലിഗയിൽ റയൽ സോസിഡാഡിനെതിരെ 2-0 ന് വിജയം നേടിയതിനാൽ തുടര്‍ച്ചയായ എട്ട് വിജയങ്ങൾ റയൽ മാഡ്രിഡ് നേടി, ഫലം എട്ട് പോയിന്റ് ലീഡോടെ ലീഗില്‍ ഒന്നാം സ്ഥാനം.ശനിയാഴ്ച സീരി എയിൽ റോമയിൽ 3-0 വിജയം നേടിയ ഇന്റര്‍ മിലാനും വര്‍ധിച്ച ആത്മവിശ്വാസത്തോടെ ആണ് മത്സരത്തിനു ഇറങ്ങുന്നത്.ഇരുവരും തമ്മില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത ഒരു ഗോള്‍ വിജയം റയല്‍ മാഡ്രിഡ് നേടിയിരുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്നരക്ക് ആണ് മത്സരം.






































