ആസ്റ്റന്‍ വില്ലയുടെ മുന്നില്‍ അടിയറവ് പറഞ്ഞ് ലെസ്റ്റര്‍ സിറ്റി
ഡിഫൻഡർ എസ്രി കോൻസയുടെ ഇരട്ടഗോളില്‍ ആസ്റ്റന്‍ വില്ല ശക്തര്‍ ആയ ലെസ്റ്റര്‍ സിറ്റിയെ മറികടന്നു.ഒന്നിനെതിരെ രണ്ടു ഗോളിന് ആണ് അവരുടെ വിജയം.പോയിന്റ് പട്ടികയിലും ലെസ്റ്റര്‍ സിറ്റിയെ മറികടക്കാന്‍ വിജയത്തോടെ വില്ലക്കായി.നിലവില്‍ പട്ടികയില്‍ വില്ല പത്താം സ്ഥാനത്തും ലെസ്റ്റര്‍ പതിനൊന്നാം സ്ഥാനത്തും ആണ്.
14-ാം മിനിറ്റിൽ ഹാർവി ബാൺസ് ഗോള്‍ നേടി കൊണ്ട് ലെസ്റ്റര്‍ സിറ്റിക്ക് ലീഡ് നേടി കൊടുത്തു എങ്കിലും മൂന്നു മിനുട്ടിന് ഉള്ളില്‍ മറുപടി ഗോള്‍ വന്നു.കോന്‍സ രണ്ടു പകുതിയിലും ഓരോ ഗോള്‍ നേടി.ലെസ്ട്ടറിന് വിജയം അനിവാര്യം ആയതിനാല്‍ വാര്‍ഡിയേ പരീക്ഷിച്ചു നോക്കി എങ്കിലും കാര്യം ഒന്നും തന്നെ ഉണ്ടായില്ല.75 ആം മിനുട്ടില്‍ മികച്ച അവസരം ബാര്‍ണസിനു ലഭിച്ചു എങ്കിലും ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് മികച്ച സേവിലൂടെ വില്ലയുടെ വിജയം ഉറപ്പിച്ചു.






































