European Football Foot Ball Top News

വിജയം നേടി ടോട്ടന്‍ഹാം

December 6, 2021

വിജയം നേടി ടോട്ടന്‍ഹാം

ഇന്നലെ നടന്ന മത്സരത്തില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് നോര്‍വിച് സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി.വിജയം സ്പർസിനെ 14 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർത്തി.ഒന്നാം സ്ഥാനത്തുള്ള സിറ്റിയേക്കാള്‍ പത്ത് പോയിന്റ്‌ പിന്നില്‍.അന്റോണിയോ കൊണ്ടേ ടീമിനെ തിരിച്ചു കൊണ്ടുവരാനുള്ള ലക്ഷണം കാണിക്കുന്നുണ്ട്.

പൊസഷനിൽ നോർവിച്ച് ആധിപത്യം പുലർത്തി, പക്ഷേ പ്രത്യാക്രമണത്തിൽ സ്പർസ് തിളങ്ങി, കോണ്ടെയുടെ പ്രതിരോധം തകര്‍ക്കാന്‍ സിറ്റി ഏറെ പാടുപെട്ടു.10 മിനിറ്റിനുള്ളിൽ മൗറ തന്റെ ലേസർ സ്‌ട്രൈക്കിലൂടെ സ്‌കോറിംഗ് ആരംഭിച്ചു. ഹാഫ്‌ടൈമിന് ശേഷം ഉടൻ തന്നെ സമനില നേടാനുള്ള മികച്ച അവസരം നോര്‍വിച്ച് സിറ്റി പാഴാക്കി.രണ്ടാം പകുതിയില്‍ ഡേവിഡ്സന്‍ സാഞ്ചസ്,സന്‍ ഹ്യൂന്ഗ് മിന്‍ എന്നിവര്‍ നേടിയ ഗോളുകളും അക്കൌണ്ടില്‍ കേറിയത്തോടെ ടോട്ടന്ഹാമിന് കടിഞ്ഞാന്‍ ഇടാന്‍ നോര്‍വിച്ച് സിറ്റിക്ക് കഴിഞ്ഞില്ല.

Leave a comment