European Football Foot Ball Top News

കവാനിയേ കൂടെകൂട്ടാന്‍ സാവി

November 23, 2021

കവാനിയേ കൂടെകൂട്ടാന്‍ സാവി

സെർജിയോ അഗ്യൂറോയുടെ ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് തന്റെ ഫുട്ബോൾ കരിയറിൽ നിന്നും അദ്ദേഹത്തിന് വിട്ട് നില്‍ക്കേണ്ടി വരും എന്ന അഭ്യൂഹങ്ങള്‍ ശക്തം ആകുമ്പോള്‍ ബാഴ്സ മറ്റൊരു സ്ട്രൈക്കറേ തേടുന്നു എന്ന് റിപ്പോര്‍ട്ട്‌.

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ എഡിൻസൺ കവാനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവിനു ശേഷം ലഭിക്കുന്ന പരിമിതമായ കളി സമയം കാരണം ക്ലബിൽ അസ്വസ്ഥനാണെന്ന് മിറർ അവകാശപ്പെടുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് താരത്തിനെ വാങ്ങാന്‍ 5 മില്യണ്‍ യൂറോ നല്‍കാന്‍ ബാഴ്സ തയ്യാര്‍ ആണ്.ഇന്റർ മിലാനും ഉറുഗ്വേൻ ഇന്റർനാഷണലിൽ താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട് ഉണ്ട്.അഗ്യൂറോ കളി വിടും എന്ന വാര്‍ത്ത‍ തെറ്റ് ആണെന്ന് കഴിഞ്ഞ ശനിയാഴ്ച്ച മത്സരത്തിനു മുന്നേയുള്ള പത്രസമ്മേളനത്തില്‍ സാവി പ[പറഞ്ഞിരുന്നു.

Leave a comment