European Football Foot Ball Top News

കസമീരോയുടെ പകരക്കാരനെ റയല്‍ ഊര്‍ജിതമായി തിരയുന്നു

November 23, 2021

കസമീരോയുടെ പകരക്കാരനെ റയല്‍ ഊര്‍ജിതമായി തിരയുന്നു

വിൽഫ്രഡ് എൻഡിഡിയെ സൈൻ ചെയ്യാൻ റയൽ മാഡ്രിഡിനോട് ലെസ്റ്റര്‍ സിറ്റി  61 മില്യൺ യൂറോ ആവശ്യപ്പെട്ടതായി  ദി ഹാർഡ് ടാക്കിൾ റിപ്പോർട്ട് ചെയ്തു.ലെസ്റ്റർ സിറ്റിക്ക് വേണ്ടി മികച്ച പ്രകടനങ്ങൾ നേടിയ 24 കാരനായ താരത്തില്‍  ലോസ് ബ്ലാങ്കോസിന് ഏറെ താൽപ്പര്യമുണ്ട്. എന്നാല്‍ അതിനു വലിയ പണമിടപ്പാട് തന്നെ റയലിന് നടത്തേണ്ടി വരും.

2017 ൽ എൻഡിഡി പ്രീമിയർ ലീഗ് ടീമിൽ ചേർന്നു, അതിനുശേഷം താരത്തിന്  തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.ഫോക്‌സിന്റെ സമീപകാല ഉയിർത്തെഴുന്നേൽപ്പിന്റെ അവിഭാജ്യ ഘടകമാണ് 24-കാരൻ.റയലില്‍ ബ്രസീലിയന്‍ താരം കാസെമിറോ അടുത്ത സമ്മറില്‍ ടീം വിടാനുള്ള സാധ്യത കണക്കില്‍ എടുത്താണ് റയല്‍ ഈ നീക്കത്തിന് ഒരുങ്ങുന്നത്. കസമീരോയുടെ റോള്‍ നിര്‍വഹിക്കാന്‍  എൻഡിഡിക്ക് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ലാ ലിഗ വമ്പന്മാർ.

Leave a comment