European Football Foot Ball Top News

ലോപ്ട്ടഗിക്ക് വേണ്ടി റൊണാള്‍ഡോയുടെ എജന്റ്റ് നീക്കങ്ങള്‍ നടത്തുന്നു

November 22, 2021

ലോപ്ട്ടഗിക്ക് വേണ്ടി റൊണാള്‍ഡോയുടെ എജന്റ്റ് നീക്കങ്ങള്‍ നടത്തുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒലെ ഗുന്നർ സോൾസ്‌ജെയറിന് പകരക്കാരനായി സെവിയ  കോച്ച് ജൂലൻ ലോപെറ്റെഗുയിയെ നിയമിക്കാന്‍ ആണ് റൊണാള്‍ഡോയുടെ  ഏജന്റ് ജോർജ്ജ് മെൻഡസ് പറയുന്നത്.കഴിഞ്ഞ വർഷം കൊളോണിൽ നടന്ന സെമി ഫൈനലിൽ യുണൈറ്റഡിനെ തോൽപ്പിച്ചപ്പോൾ മുൻ സ്പെയിൻ, റയൽ മാഡ്രിഡ് കോച്ച് ലോപെറ്റെഗിയാണ് സെവിയ്യയെ യൂറോപ്പ ലീഗ് വിജയത്തിലേക്ക് നയിച്ചത്. 55 കാരനായ കോച്ചിന്  സെവിയ്യയുമായി 2024 വരെ കരാറൂണ്ട്.

മൈക്കൽ കാരിക്ക് ഇടക്കാലാടിസ്ഥാനത്തിൽ ചുമതലയേറ്റിരിക്കുകയാണ്.ശനിയാഴ്ച വാറ്റ്‌ഫോർഡിൽ യുണൈറ്റഡിനെ 4-1 ന് പരാജയപ്പെടുത്തിയതിന് ശേഷം ക്ലബ്ബ് മാനേജറെ മാറ്റണം എന്ന് എഡ് വുഡ്‌വാർഡിന് മേല്‍ മെന്‍ഡസ് ഏറെ സമ്മര്‍ദം ചെലുത്തിയിരുന്നുവത്രേ. അടുത്ത വർഷം വുഡ്‌വാർഡിന് പകരം വരാന്‍ പോകുന്ന പുതിയ  യുണൈറ്റഡ് മാനേജിംഗ് ഡയറക്ടർ റിച്ചാർഡ് അർനോൾഡും  ഒലെയോട് വലിയ താല്‍പര്യം ഉള്ള ആള്‍ അല്ല.

Leave a comment