European Football Foot Ball Top News

റൊണാള്‍ഡോ – സിദാന്‍ ഒത്തുകൂടല്‍ തല്‍ക്കാലം നടക്കില്ല

November 22, 2021

റൊണാള്‍ഡോ – സിദാന്‍ ഒത്തുകൂടല്‍ തല്‍ക്കാലം നടക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ മാനേജരാകാൻ സിനദീൻ സിദാനെ സമീപിച്ചെങ്കിലും, മുൻ റയൽ മാഡ്രിഡ് ബോസിന് തീരെ താല്പര്യം ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.ശനിയാഴ്ച വാറ്റ്‌ഫോർഡിൽ 4-1ന് തോറ്റതിന് ശേഷം ഒലെയേ യുണൈറ്റഡ് ഒലെയെ പുറത്താക്കിയിരുന്നു.ഈ വർഷം മേയിലാണ് സിദാൻ റയൽ മാനേജർ എന്ന നിലയിൽ തന്റെ രണ്ടാമത്തെ സ്പെൽ അവസാനിപ്പിച്ചത്.2016 മുതൽ ക്ലബ്ബിനൊപ്പം തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ അദ്ദേഹം നേടിയിരുന്നു.

തന്‍റെ ശിഷ്യന്‍ റൊണാള്‍ഡോ ടീമില്‍ ഉള്ളതും സിദാനെ ഓള്‍ഡ്‌ ട്രാഫോര്‍ഡിലേക്ക് ആകര്‍ഷിക്കും എന്ന് പലരും കരുതിയിരുന്നു.സിദാന് കീഴില്‍ ആണ് റൊണാള്‍ഡോ തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഫുട്ബോള്‍ കാഴ്ച്ചവച്ചത്.ഫ്രഞ്ച് ദേശീയ ടീമും കൂടാതെ പിഎസ്ജി വൃത്തങ്ങളും താരത്തിനെ ഇതിനു മുന്നേ സമീപിച്ചതായി വാര്‍ത്ത‍ വന്നിരുന്നു.

Leave a comment