ചെല്‍സിക്ക് തൊട്ടുപിന്നില്‍ സിറ്റി
ഞായറാഴ്‌ച എവർട്ടനെ 3-0ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ചെൽസിയുമായുള്ള അകലം മൂന്നു പോയിന്റ് ആക്കി കുറച്ചു.നിലവില്‍ രണ്ടാം സ്ഥാനത്താണ് പെപ്പിന്റെ പിള്ളേര്‍.റഹീം സ്റ്റെർലിംഗ് ഇടവേളയ്ക്ക് തൊട്ടുമുമ്പ് ജോവോ കാൻസെലോയുടെ മികച്ച പാസില്‍ ഫിനിഷിംഗ് നടത്തി സിറ്റിയെ മുന്നിലെത്തിച്ചു.
ഹാഫ് ടൈമിന് ശേഷം സിറ്റി തങ്ങളുടെ ലീഡ് ഇരട്ടിയാക്കി, ശക്തമായ ഡ്രൈവിൽ റോഡ്രി എവര്‍ട്ടന്‍ വല ഭേദിച്ചത്തോടെ സിറ്റിയെ പൂട്ടാനുള്ള മോഹം എവര്‍ട്ടന് ഉപേക്ഷിക്കേണ്ടി വന്നു.മൂന്നാം ഗോള്‍ പിറന്നത് 86 ആം മിനുട്ടില്‍ ബെര്‍നാര്‍ഡോ സില്‍വയുടെ ബൂട്ടില്‍ നിന്നായിരുന്നു.ഇത്രയും സമ്മര്‍ദം ഏറിയ മത്സരത്തില്‍ കൗമാരക്കാരനായ മിഡ്ഫീൽഡർ കോൾ പാമറിന് (19) ഒരു ലീഗ് അരങ്ങേറ്റം നൽകി കൊണ്ട് പെപ്പ് വീണ്ടും കാണികളെ അതിശയിപ്പിച്ചു.താരത്തിനെ പെപ്പ് പിന്‍വലിച്ചത് 87 ആം മിനുട്ടില്‍ ആയിരുന്നു.






































