ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‌ബോൾ: ടുണീഷ്യ ക്വാർട്ടറിൽ
ഇസ്മായിലിയ: ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‌ബോളിൽ ടുണീഷ്യ ക്വാർട്ടറിൽ പ്രവേശിച്ചു. ഘാനയെ ആണ് അവർ തോൽപ്പിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് ടുണീഷ്യ ഘാനയെ തോൽപ്പിച്ചത്. നാലിനെതിരെ അഞ്ച് ഗോളുകൾ നേടിയാണ് ടുണീഷ്യ ക്വാർട്ടറിൽ പ്രവേശിച്ചത്.
ടുണീഷ്യയുടെ ഒരു സെല്ഫ് ഗോളിലൂടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിയത്. ആദ്യം മുതൽ ആക്രമിച്ച് കളിച്ച രണ്ട് ടീമുകളും നിരവധി അവസരങ്ങൾ നേടിയിരുന്നു. എന്നാൽ രണ്ട് ടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. ഒന്നാം പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ടുണീഷ്യ ശക്താമായി ആക്രമണം നടത്തി. അതിന്റെ ഭാഗമായി എഴുപത്തിമൂന്നാം മിനിറ്റിൽ ഘാനയുടെ ഡിഫൻഡർമാരെ വെട്ടിച്ചുകൊണ്ട് ടുണീഷ്യയുടെ താഹ ആദ്യ ഗോൾ നേടി മത്സരത്തിൽ ലീഡ് ഉയർത്തി. അവസാന നിമിഷം ഗോളിനായി പാഞ്ഞ ഘാനക്ക് ഒരു സെൽഫ് ഗോളിലൂടെ സമനില പിടിക്കാൻ കഴിഞ്ഞു. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എന്നാൽ ഈ സമയത്തും ഇരു ടീമുകൾക്കുംഗോളുകൾ നേടാൻ സാധിക്കാത്തത് കൊണ്ട് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാൽറ്റിയിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് ടുണീഷ്യ ഘാനയെ തോൽപ്പിക്കുകയായിരുന്നു.






































