വിന്‍ഡീസിന്റെ പ്രതീക്ഷ തല്ലികെടുത്തി ശ്രീലങ്ക
വ്യാഴാഴ്ച ശ്രീലങ്കയ്ക്കെതിരെ 20 റൺസിന്റെ തോൽവിക്ക് ശേഷം നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ് ടി20 ലോകകപ്പിലെ സെമി ഫൈനൽ മത്സരത്തിൽ നിന്ന് പുറത്തായി. മൂന്ന് കളികളിൽ നിന്ന് രണ്ട് തോൽവികളോടെ കളിക്കാന്‍ ഇറങ്ങിയ അവര്‍ക്ക് മത്സരത്തില്‍ വിജയം അനിവാര്യം ആയിരുന്നു.മത്സരത്തിനു മുന്നേ തന്നെ ശ്രീലങ്കയുടെ വിധി വ്യക്തം ആയിരുന്നു.അവരുടെ അവസാന മത്സരം വെടിപ്പായി കളിച്ച ശ്രീലങ്ക ഒരു പുത്തന്‍ പ്രതീക്ഷയില്‍ നാട്ടിലേക്ക് മടങ്ങുന്നു.
ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത വിന്ടീസിനെതിരെ ശ്രീലങ്ക മൂന്നു വിക്കറ്റ് നഷ്ട്ടത്തില്‍ 189 റണ്‍സ് നേടി.ചരിത് അസലാങ്ക,പാത്തും നിസാങ്ക എന്നിവരുടെ മികച്ച ഇന്നിംഗ്സിന്റെ ബലത്തില്‍ ആണ് അവര്‍ ഇത്രയും വലിയ റണ്‍ മല കെട്ടി പടുത്തത്.ഹിറ്റ്മേയര്,നിക്കോളാസ് പൂറന് എന്നിവര്‍ മികച്ച രീതിയില്‍ ബാറ്റ് വീശി എങ്കിലും വെറും 169 ല്‍ അവരുടെ ചേസിംഗ് അവസാനിച്ചു.






































