ഓസീസിന് എട്ട് വിക്കറ്റ് വിജയം
ചൊവ്വാഴ്ച അബുദാബിയിൽ ദക്ഷിണാഫ്രിക്കയാണെങ്കിൽ വ്യാഴാഴ്ച ദുബായിൽ ഓസ്‌ട്രേലിയ ആയിരുന്നു, ഈ അവസരത്തിൽ ശിക്ഷ കൂടുതൽ കഠിനമായിരുന്നു. ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 73 റൺസിന് പുറത്തായി, ടി20യിൽ ഈ വർഷത്തെ അവരുടെ നാലാമത്തെ വട്ടം ആണ് 100 റണ്‍സിനു ഉള്ളില്‍ പുറത്താവുന്നത്,ടൂർണമെന്റിലെ അവരുടെ രണ്ടാമത്തെയും.ടി20യിലെ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സാമ്പ തന്നെ ആണ് ബംഗ്ലാ കടുവകളുടെ നട്ടെല്‍ ഒടിച്ചത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ ബംഗ്ലാദേശ് ഉയര്‍ത്തിയ ലക്ഷ്യം എഴോവറിനുള്ളില്‍ തീര്‍ക്കുകയായിരുന്നു.ഓപ്പണര്‍മാര്‍ ആയ ആരോണ്‍ ഫിന്‍ച്,ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ വിക്കറ്റ് മാത്രമാണ് ഓസീസിന് നഷ്ട്ടം ആയത്.ഇത്രയും വലിയ മാര്‍ജിനില്‍ ഉള്ള വിജയം നേടിയ ഓസീസ് ആറു പോയിന്‍റോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.






































