ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ലിവര്‍പൂള്‍
2021-22 ചാമ്പ്യൻസ് ലീഗിൽ ചൊവ്വാഴ്ച പോർട്ടോയുമായുള്ള ഗ്രൂപ്പ് ബി പോരാട്ടത്തിനായി എസ്റ്റാഡിയോ ഡോ ഡ്രാഗാവോയിലേക്ക് പോകുമ്പോൾ ലിവർപൂൾ ചാമ്പ്യന്‍സ് ലീഗില്‍ തങ്ങളുടെ രണ്ടാം ജയത്തിനു വേണ്ടി പോരാടും.അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഗോൾരഹിത സമനിലയിലൂടെ ആണ് സെർജിയോ കോൺസിക്കാവോയുടെ ടീം അവരുടെ കോണ്ടിനെന്റൽ കാമ്പെയ്ൻ ആരംഭിച്ചു.
ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.അതേസമയം റെഡ്സ് ആൻഫീൽഡ് ത്രില്ലറിൽ 3-2ന് എസി മിലാനെ തകര്‍ത്തു.പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന ലിവര്‍പൂളിന്റെ യാത്രക്ക് കടിഞ്ഞാണ്‍ വീണ കാഴ്ചയാണ് കഴിഞ്ഞ ആഴ്ച കണ്ടത്.അതിനാല്‍ വിലപ്പെട്ട മൂന്നു പോയിന്റ് നേടി കൊണ്ട് തിരിച്ചു ഫോമിലേക്ക് ഉയരാന്‍ ഉള്ള ലക്ഷ്യത്തില്‍ ആണ് ക്ലോപ്പും പിള്ളേരും.