European Football Foot Ball Top News

ക്രൂസിന്‍റെ നില മെച്ചപ്പെടുന്നു

September 27, 2021

ക്രൂസിന്‍റെ നില മെച്ചപ്പെടുന്നു

ടോണി ക്രൂസ് റയൽ മാഡ്രിഡിലേക്ക് തിരിച്ചുവരാനുള്ള ആവേശത്തിലാണ്.ജൂൺ മാസത്തിൽ ജർമ്മനിയുടെ യൂറോ 2020 കാമ്പെയ്‌ൻ അവസാനിച്ചതിന് ശേഷം മിഡ്ഫീൽഡർ ഒരു  മത്സരം പോലും  കളിച്ചിട്ടില്ല.താന്‍ പെട്ടെന്ന് സുഖം പ്രാപിക്കുന്നുണ്ട് എന്നും പരിശീലന സെഷനുകളില്‍  ശരീരം  മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തി.

മാഡ്രിഡിനും ജർമ്മനിക്കും വേണ്ടി കളിക്കുമ്പോൾ താന്‍ കടുത്ത വേദനയില്‍ ആയിരുന്നു എന്നും പലപ്പോഴും മരുന്ന് ഇല്ലാതെ പിച്ചിലേക്ക് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല എന്നും അദ്ദേഹം ഗോള്‍ നടത്തിയ അഭിമുഘത്തില്‍ പറഞ്ഞു.”ഞാൻ സന്തുഷ്ടനാണ്, കാരണം ഇന്ന് ടീമിനൊപ്പം എന്റെ മൂന്നാമത്തെ പരിശീലന സെഷൻ ആണ്.ആറോ ഏഴോ മാസങ്ങൾക്ക് ശേഷം എനിക്ക്   വേദനയില്ലാതെ അത് പൂര്‍ത്തിയാക്കാന്‍  കഴിഞ്ഞു.”മാര്‍ച്ച്‌ മുതല്‍ക്ക് ആണ് തനിക്ക് ഈ അസ്വസ്ഥത നേരിടാന്‍ തുടങ്ങിയത് എന്നും അദ്ദേഹം വെളിപ്പെടുത്തി.

Leave a comment