ജർമനിക്ക് ഇന്ന് നിർണ്ണായകം…
മരണ ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് F ൽ ഇന്ന് നിർണായക മത്സരം.
കരുത്തരായ ജർമനിയും പോർച്ചുഗലും ആണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. നിലവിൽ ഒരു വിജയത്തോടെ ഗ്രൂപ്പിൽ ഒന്നാമത് ആണ് പോർച്ചുഗൽ.
ജർമനി ആദ്യ മത്സരത്തിൽ ശക്തരായ ഫ്രാൻസിനോട് ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. നിലവിൽ ഗ്രൂപ്പിൽ 3 അം സ്ഥാനത്താണ്. ഇന്ന് ജെയിച്ചെങ്കിൽ മാത്രമേ ജർമനിക്ക് മുന്നോട്ടുള്ള യാത്ര സുഗമമാവു.
മ്യുനിച്ചിലെ അല്ലയൻസ് അരിന സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 9.30 നാണ് മത്സരം.






































